Indian Expat Special Dubai Immigration Stamp ദുബായ്: ഇന്ത്യന്‍ പ്രവാസിയ്ക്ക് പ്രത്യേക ഇമിഗ്രേഷന്‍ സ്റ്റാമ്പ് നല്കി ആദരിച്ച് ദുബായ് വിമാനത്താവളം. യുഎഇയിലെ ഇന്ത്യൻ പ്രവാസിയായ ഹാജി എൻ ജമാലുദ്ദീനാണ് പ്രത്യേക ഇമിഗ്രേഷന്‍ സ്റ്റാമ്പ് നല്‍കിയത്. ദുബൈ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ സ്ഥാപകനും മുതിർന്ന അധ്യാപകനുമാണ് ഹാജി എൻ ജമാലുദ്ദീൻ. 1965ല്‍ ഇദ്ദേഹം മുംബൈയിൽ നിന്ന് കപ്പൽ മാർഗത്തിലാണ് ദുബായിലെത്തിയത്. എത്തിയിട്ട് 60 വർഷമായെങ്കിലും തന്റെ പാസ്പോർട്ടിൽ ആദ്യ എൻട്രി സ്റ്റാമ്പ് പതിച്ചിരുന്നില്ല. 1960കളിൽ തുറമുഖങ്ങളോ മറ്റ് വിശാലമായ സംവിധാനങ്ങളോ ഇല്ലാതിരുന്നതിനാല്‍, പാസ്പോർട്ടിൽ സ്റ്റാമ്പ് പതിച്ചിരുന്നില്ല. പകരം രാജ്യത്ത് പ്രവേശിക്കുന്നതിന്റെയും രാജ്യം വിട്ട് പുറത്തേക്ക് പോകുന്നതിന്റെയും തീയതികൾ മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek 60 വർഷങ്ങൾക്കിപ്പുറം ജമാലുദ്ദീൻ ഹാജിയെ ദുബായുടെ പ്രത്യേക ഇമിഗ്രേഷൻ സ്റ്റാമ്പ് നൽകി ആദരവ് പ്രകടിപ്പിച്ചു. തന്റെ പിതാവിന്റെ പാസ്പോർട്ടിൽ പുതിയ ദുബായ് എൻട്രി സ്റ്റാമ്പ് പതിപ്പിക്കണമെന്ന മകന്റെ ആഗ്രഹമാണ് ഇതോടെ ദുബായ് വിമാനത്താവളം അധികൃതർ നടപ്പാക്കിക്കൊടുത്തത്. `ഇത് പാസ്പോർട്ടിലെ വെറുമൊരു അടയാളപ്പെടുത്തൽ മാത്രമല്ല, ഇത്രയും കാലം ദുബൈ ഞങ്ങൾക്ക് തന്ന കാര്യങ്ങൾക്കുള്ള ആദരവ് കൂടിയാണ്. എന്റെ മകന്റെ ആഗ്രഹമായിരുന്നു ഇത്. 60 വർഷത്തോളമായി ഞാൻ യുഎഇയിൽ ജോലി ചെയ്യുന്നു. അതിനുള്ള മകന്റെ സമ്മാനം കൂടിയാണിത്. ദുബൈ വിമാനത്താവള അധികൃതരുടെ സഹായത്തോടെയാണ് ഇത് സാധ്യമായത്’ – ജമാലുദ്ദീൻ പറയുന്നു.
Home
dubai
Indian Expat Special Dubai Immigration Stamp: യുഎഇയിലെത്തിയത് 1965 ല്‍; ഇന്ത്യന്‍ പ്രവാസിയ്ക്ക് ദുബായിയുടെ പ്രത്യേക ഇമിഗ്രേഷന്‍ സ്റ്റാമ്പ്
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT