Fire in Sharjah ഷാര്‍ജ: ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 6 ലെ ഫർണിച്ചറുകളും കാർ സ്പെയർ പാർട്‌സുകളും സൂക്ഷിച്ചിരുന്ന വെയർഹൗസുകളില്‍ തീപിടുത്തം. ഇന്ന്, ബുധനാഴ്ച രാവിലെയാണ് തീപിടിത്തം ഉണ്ടായത്. ആർക്കും പരിക്കില്ലെന്ന് ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രാവിലെ 10 മണിയോടെ സിവിൽ ഡിഫൻസിന് ഒരു കോൾ ലഭിച്ചെന്നും തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയെന്നും വക്താവ് പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കുന്നതിനിടെ ഉടൻ തന്നെ പ്രദേശം വളഞ്ഞു. സ്ഥലം അന്വേഷണത്തിനായി ഫോറൻസിക് വിദഗ്ധർക്ക് കൈമാറും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Related Posts
What Attracts Malayalis to Qatar ഖത്തറിലേക്ക് മലയാളികളെ ആകർഷിക്കുന്നതെന്ത്? ജോലി മുതൽ കുട്ടികളുടെ വിദ്യാഭ്യാസം വരെ നിരവധി കാരണങ്ങൾ
Qatar Cuts Sick Leave Processing Time to Just One Hour 81 മണിക്കൂർ എന്നത് ഇനി പഴങ്കഥ; ഖത്തറിൽ സിക്ക് ലീവ് നടപടികൾ ഇനി ഒരു മണിക്കൂറിൽ
If Food Shortages Reported in Qatar’s Markets പ്രാദേശിക പ്രതിസന്ധി ഖത്തറിൽ ഭക്ഷ്യക്ഷാമമുണ്ടാക്കിയോ? വിദഗ്ദർ പറയുന്നത് ഇങ്ങനെ