Intercity Bus Route Suspension ദുബായ്: ദുബായില്‍ ഇന്റര്‍സിറ്റി ബസ് റൂട്ട് താത്കാലികമായി നിര്‍ത്തിവെച്ചു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവീസുകളാണ് താത്കാലികമായി നിർത്തിവയ്ക്കുന്നത്. “E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവീസുകൾ നിർത്തിവച്ചതിനെക്കുറിച്ച് ആർടിഎ നിങ്ങളെ അറിയിക്കുന്നു. നിങ്ങളുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും സുഗമമായ യാത്ര ഉറപ്പാക്കാൻ ബദൽ റൂട്ടുകൾ പരിശോധിക്കുകയും ചെയ്യുക,” അതോറിറ്റി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഈദ് അവധിക്കാല വാരാന്ത്യത്തിൽ ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്കുള്ള 101 ലൈനിൽ യാത്രക്കാർ സഞ്ചരിക്കണമെന്ന് നിര്‍ദേശിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek അൽ മുസഫ, ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനുകളെ മറികടന്ന് അൽ ജാഫിലിയ ബസ് സ്റ്റേഷനും സായിദ് ഇന്റഇന്റർനാഷണൽ എയർപോർട്ട് പാർക്കിങ് സ്ഥലത്തിനും ഇടയിൽ മാത്രമായിരിക്കും E102 ലൈൻ സർവീസ് നടത്തുക. സുഗമമായ യാത്ര ഉറപ്പാക്കാൻ യാത്ര ആസൂത്രണം ചെയ്യാനും ഇതര റൂട്ടുകൾ പരിശോധിക്കാനും ആർടിഎ നിർദേശിച്ചു. അവധിക്കാലത്ത് ബസ് പ്രവർത്തന സമയത്തിനായി ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ, അല്ലെങ്കിൽ ഹുവായ് ആപ്പ് ഗാലറി എന്നിവയിൽ നിന്ന് ഷെയ്ൽ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Home
dubai
Intercity Bus Route Suspension: ഈദ്: ദുബായില്‍ ഇന്റർസിറ്റി ബസ് റൂട്ട് താത്കാലികമായി നിർത്തിവച്ചു; ബദല്‍ റൂട്ട് നിര്‍ദേശിച്ച് അധികൃതര്‍
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT