Extreme Heat UAE ദുബായ്: കൊടുംചൂടില്‍ വലഞ്ഞ് യുഎഇ നിവാസികള്‍. ഇന്നലെ (മെയ് 30) റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ന് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. രാജ്യത്ത് ഇന്നലെ 50 ഡിഗ്രി ചൂടാണ് അടുഭവപ്പെട്ടത്. അൽഐനിലെ സ്വയ്ഹാനിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയും റെക്കോര്‍ഡ് ചൂടാണ് യുഎഇയിൽ രേഖപ്പെടുത്തിയത്, 51.6 ഡിഗ്രി മേയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. അൽഐനിലെ സ്വയ്ഹാനിൽ തന്നെയാണ് ഇതും രേഖപ്പെടുത്തിയത്. ഇന്ന് അന്തരീക്ഷം ഭാഗികമായി മേഘാവൃതവും പൊടിപടലങ്ങൾ നിറഞ്ഞതുമായിരിക്കും. ഇടത്തരം വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ട്. ഇത് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗത്തിൽ വീശാനാണ് സാധ്യത. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ചിലപ്പോൾ 40 കിലോമീറ്റർ വരെ വേഗത്തിലും വീശിയേക്കാം. ഈ കാറ്റ് മൂലം തിരശ്ചീന ദൃശ്യപരത കുറയുമെന്നും മുന്നറിയിപ്പിൽ നൽകിയിട്ടുണ്ട്. രാജ്യത്തിന്‍റെ ഉൾപ്രദേശങ്ങളിൽ 42 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയും തീരമേഖലകളിൽ 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉണ്ടാകാം. അതേസമയം, അറേബ്യൻ ഗൾഫ് കടൽ, ഒമാൻ സമുദ്രം എന്നിവ പ്രക്ഷുബ്ദമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്ത് പൊടിക്കാറ്റ് വീശുമെന്നതിനാൽ പൗരന്മാരോടും താമസക്കാരോടും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Extreme Heat UAE: സഹിക്കാന്‍ വയ്യ ! കടുത്ത ചൂടില്‍ വലഞ്ഞ് യുഎഇ നിവാസികള്‍; ജാഗ്രതാ നിര്‍ദേശം
Advertisment