MoHAP; യുഎഇയിൽ സിക്ക് ലീവിന് മെഡിക്കൽ റിപ്പോർട്ടുകൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. രാജ്യത്തെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. ആശുപത്രികൾ നൽകുന്ന സിക്ക് ലീവുകൾക്കും മെഡിക്കൽ റിപ്പോർട്ടുകളും ഇനി ഓൺലൈൻ വഴി സ്വന്തമാക്കാം. മെിക്കൽ റിപ്പോർട്ടുകൾ ആവശ്യമുള്ള വ്യക്തികൾ യുഎഇ പാസ് ഉപയോഗിച്ച് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്ലിക്കേഷൻ വഴി സേവനം ഉപയോഗിക്കാം.സേവനം ഉപഭോക്തൃ സൗഹൃദവും വേഗമേറിയതുമായ രീതിയിൽ രൂപകൽപന ചെയ്തതായി അധികൃതർ അറിയിച്ചു. സിക്ക് ലീവുകൾ 5 ദിവസം വരെ അംഗീകരിക്കും. അതേസമയം, ഒരു മാസത്തിൽ കൂടുതൽ സിക്ക് ലീവ് വേണ്ടവർക്ക് ഫീസ് അടച്ചതിന് ശേഷം സുപ്രീം മെഡിക്കൽ കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg വിദേശത്ത് നൽകുന്ന മെഡിക്കൽ റിപ്പോർട്ടുകൾക്കും സിക്ക് ലീവുകൾക്കും ഉപഭോക്താവിന്റെ അഭ്യർഥന പ്രകാരം അംഗീകാരത്തിനായി മെഡിക്കൽ കമ്മിറ്റിയിൽ നൽകുന്നതിന് മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂർ സാക്ഷ്യപ്പെടുത്തൽ ആവശ്യമാണ്.
Related Posts
UFC Fight Night Tickets Now on Sale പോരാട്ടത്തിന് ഏതാനും നാളുകൾ; ഖത്തറിൽ UFC ഫൈറ്റ് നൈറ്റ് ടിക്കറ്റുകൾ വിൽപ്പനയ്ക്ക്
Specialized Clinic for Cancer Patients ഖത്തറിൽ കാൻസർ രോഗികൾക്കായി പ്രത്യേക ക്ലിനിക് ആരംഭിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷൻ
Community College of Qatar to Launch AI and Digital Media ഖത്തറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ മീഡിയ മേഖലകളിൽ പുതിയ ഡിപ്ലോമ കോഴ്സുകൾ
Qatar’s Legal and Real Estate Services ഖത്തറിലെ നിയമ, റിയൽ എസ്റ്റേറ്റ് സേവനങ്ങളിൽ ഡിജിറ്റൽ പരിഷ്കാരം; 97% സേവനങ്ങളും ഓൺലൈനിൽ
ADVERTISEMENT