heera group; യുഎഇയിൽ മലയാളികളുൾപ്പടെ നിരവധി പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ. ഏകദേശം 5600 കോടി രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയത്. ലക്ഷക്കണക്കിന് പ്രവാസികളുടെ കയ്യിൽ നിന്ന് പണം തട്ടിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തട്ടിപ്പിനിരയായവരിൽ കൂടുതലും യുഎഇക്കാരാണ്. ഇന്ത്യക്കകത്തും ഗൾഫ് രാജ്യങ്ങളിലുമായി നിരവധി പേരായിരുന്നു ഇതിൽ നിക്ഷേപം നടത്തിയിരുന്നത്. നൗഹീരക്കെതിരെ 2018 മുതലുള്ള തട്ടിപ്പ് കേസുകളുണ്ട്. ഇതിൽ ചിലത് ജാമ്യമില്ലാത്ത വാറന്റുകളും പുറപ്പെടുവിച്ചിരുന്നു. ഇന്നലെ വൈകുന്നേരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫരീദാബാദിലെ സൂരജ്കുണ്ഡ് പ്രദേശത്ത് യാത്ര ചെയ്യുന്നതിനിടെയാണ് നൗഹീരയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഹൈദരാബാദിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കും. 2024 ഒക്ടോബറിൽ സുപ്രീം കോടതി ഇവരുടെ ജാമ്യം റദ്ദാക്കി കീഴടങ്ങാൻ നിർദ്ദേശിച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg എന്നാൽ ഇവർ കോടതിയിൽ കീഴടങ്ങാത്തതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർ 2018 ലാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഹീര ടെക്സ്റ്റൈൽസ്, ഹീര ഗോൾഡ്, ഹീര ഫുഡക്സ് തുടങ്ങിയ ബിസിനസുകളിലൂടെ ആൾക്കാരിൽ നിന്നും 36 ശതമാനം വരെ പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്താണ് നിക്ഷേപങ്ങൾ സ്വീകരിച്ചത്. 2018ൽ ലക്ഷക്കണക്കിന് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കമ്പനി പേഔട്ടുകൾ നിർത്തിവെക്കുകയായിരുന്നു.
Home
news
heera group; 5600 കോടി രൂപയുടെ തട്ടിപ്പ്; യുഎഇയിലെ മലയാളികൾ ഉൾപ്പടെ അനവധി പ്രവാസികളുടെ പണം തട്ടിയ ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
Related Posts
Women’s Empowerment Across Various Sectors in Qatar മാതൃകാപരം ഈ മുന്നേറ്റം; ഖത്തറിന്റെ വിവിധ മേഖലകളിൽ വനിതാ ശാക്തീകരണം ഉയർന്ന നിലയിൽ
Qatar private schools award : ഖത്തറിൽ 207 സ്വകാര്യ സ്കൂളുകൾക്ക് പുരസ്കാരം; തുടർച്ചയായി 3 വർഷം മികവ് പുലർത്തിയ 63 സ്ഥാപനങ്ങൾക്ക് കപ്പ്!
Qatar Introduces New E-Waste Collection Service ഖത്തറിൽ ഇ-മാലിന്യ ശേഖരണത്തിന് പുതിയ സേവനം;വീടുകളിൽനിന്നുള്ള ഇലക്ട്രോണിക് മാലിന്യവും ശേഖരിക്കും