നാദാപുരം: ഒമാനില്‍ സ്വകാര്യ സ്ഥാപനമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയ മലയാളികളായ യുവാവിനും മാതാവിനുമെതിരെ പരാതി. ഒമാനിൽ ഇറക്കുമതി, കയറ്റുമതി ലൈസൻസുള്ള സ്വകാര്യ സ്ഥാപനം നടത്തുന്നയാളാണെന്ന് ഇവര്‍ പറഞ്ഞ് വിശ്വസിപ്പിച്ച് ചേലക്കാട് സ്വദേശിയുടെ 3,12,45,980 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തില്‍ തലശ്ശേരി സ്വദേശിക്കും മാതാവിനും എതിരെ പോലീസ് കേസെടുത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe 2023 ഒക്ടോബർ മുതൽ പല ഘട്ടങ്ങളിലായി പണം വാങ്ങി വഞ്ചിച്ചെന്നാണ് ചേലക്കാട്ടെ പോലേരി ഹൗസിൽ ഷാനവാസിന്റെ പരാതി. തലശ്ശേരി നീർവേലി അൽഫജർ കണ്ടംകുന്ന് നല്ലക്കണ്ടി റഷാദ് (32), മാതാവ് സൈനബ (53) എന്നിവർക്കെതിരെ കോടതിയിൽ നൽകിയ ഹർജി പ്രകാരമാണ് കേസെടുത്തത്. പരാതിക്കാരൻ ഷാനവാസിനെ വിദേശത്ത് കേസിൽ കുടുക്കിയതായും പരാതിയിലുണ്ട്.
Home
kerala
ഗള്‍ഫില്‍ സ്വന്തമായി സ്ഥാപനം, തട്ടിയത് മൂന്നുകോടി രൂപ; പോലീസ് വലയിലായി മലയാളികളായ യുവാവും മാതാവും
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT