അബുദാബി: നിരോധിച്ച മീന്‍ വിറ്റതിന് അബുദാബിയിലെ മത്സ്യവിൽപനശാലകൾക്കെതിരെ കടുത്ത നടപടി. പ്രജനനകാലത്ത് മത്സ്യബന്ധനം നിരോധിച്ച മീനുകളാണ് വില്‍പ്പന നടത്തിയത്. അബുദാബിയിലെ എട്ട് ചില്ലറ മത്സ്യവിൽപനശാലകൾക്കെതിരെ പരിസ്ഥിതി ഏജൻസി – അബുദാബി (ഇഎഡി) പരിസ്ഥിതി ലംഘനങ്ങൾ ചുമത്തി. പ്രാദേശികമായി ബദാ എന്നറിയപ്പെടുന്ന മത്സ്യം പ്രദർശിപ്പിച്ച് വിൽക്കുന്നതായി അധികൃതർ കണ്ടെത്തി. ബദാ (പ്രാഞ്ചിൽ) മത്സ്യങ്ങളുടെ പ്രജനനചക്രം സംരക്ഷിക്കാൻ മീൻ പിടിക്കുന്നതും വ്യാപാരവും നിരോധിച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് എമിറേറ്റിൽ പ്രാബല്യത്തിലുള്ള പാരിസ്ഥിതിക ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണ് നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. ബദാ മത്സ്യത്തെ ഒരു പ്രധാന വാണിജ്യ ഇനമായാണ് കണക്കാക്കുന്നത്. അബുദാബിയിലെ മത്സ്യബന്ധന പരിപാലനത്തിനായി ഇഎഡി ഒട്ടേറെ നിയന്ത്രണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT