Dubai Smoke ദുബായ്: ദുബായ് നഗരത്തിലുടനീളം ഇന്ന് (വ്യാഴാഴ്ച) പുലര്‍ച്ചെ വലിയൊരു പുകപടലം കണ്ടതായി നിരവധി താമസക്കാര്‍. അൽ ക്വൂസിലെ ഇക്വിറ്റി മെട്രോ സ്റ്റേഷന് സമീപത്ത് നിന്ന് വലിയൊരു പുകനിര ഉയരുന്നതായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കിട്ട ഫോട്ടോകളിൽ കാണാം. തീപിടിത്തമെന്ന് കുറിച്ചുകൊണ്ടാണ് താമസക്കാര്‍ ചിത്രം പങ്കിട്ടത്. “ബാൽക്കണിയിൽ നിന്ന് ദൃശ്യമാകുന്ന ഒരു വലിയ പുക മേഘം കണ്ടാണ് ഇന്ന് രാവിലെ ഉണർന്നത്,” ദുബായ് മറീനയിൽ താമസിക്കുന്ന എംകെ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അൽ ക്വൂസിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് പുക ഉയരുന്നത് കണ്ടതായി ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് റിപ്പോർട്ട് ചെയ്തു. ജോലിസ്ഥലത്തേക്ക് പോകുമ്പോൾ മെട്രോയ്ക്കുള്ളിൽ വെച്ച് പുക കണ്ടതായി മറ്റൊരു താമസക്കാരനായ ഇന്ത്യൻ പ്രവാസി വൈ.കെ റിപ്പോർട്ട് ചെയ്തു. ദുബായ് മാൾ മെട്രോ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് കറുത്ത പുക കണ്ടതെന്ന് 25 കാരൻ പറഞ്ഞു.
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT