Flyover Opens UAE ദുബായ്: യുഎഇയില്‍ പുതിയ മേല്‍പ്പാലം തുറന്നു. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് മേല്‍പ്പാലം തുറന്നത്. 1.8 കിലോമീറ്റർ നീളത്തിലുള്ള മൂന്ന് വരി മേല്‍പാത അൽ യാലായിസ് സ്ട്രീറ്റിലാണ്. ദുബായ് ഭാഗത്ത് നിന്നു വരുന്നവർക്ക് ഇൻവെസ്റ്റ്മെന്റ് പാർക്കിലേക്ക് നേരിട്ട് പ്രവേശിക്കാൻ സഹായിക്കുന്ന സ്ലിപ് റോഡും ഷെയ്ഖ് സായിദ് റോഡിലേക്കു പ്രവേശിക്കാൻ സഹായിക്കുന്ന സ്ലിപ് റോഡും മേൽപാലത്തിന്റെ ഭാഗമായി നിർമിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഇത്തിഹാദ് റെയിലും ദുബായ് ആർടിഎയും ചേർന്നാണ് മേൽപാലം നിർമിച്ചിരിക്കുന്നത്. ദേശീയ റെയിൽ ശൃംഖലയിൽ ട്രെയിനുകളുടെ സുഗമമായ യാത്രയ്ക്കു സൗകര്യമൊരുക്കുന്നതിനു വേണ്ടിയാണ് ഈ ഭാഗത്ത് മേൽപ്പാലം നിർമിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
Home
news
Flyover Opens UAE: യാത്ര സുഗമമാകും; യുഎഇയില്‍ 1.8 കിമീ നീളത്തില്‍ മൂന്ന് വരി മേല്‍പ്പാലം തുറന്നു
Related Posts
Events in Qatar: ഖത്തറിൽ ഈ ആഴ്ച എന്തൊക്കെ പരിപാടികൾ? ഷോപ്പിംഗ് ഫെസ്റ്റിവൽ മുതൽ ബില്യാർഡ്സ് ലോകകപ്പ് വരെ!
Qatar weather forecast October : ഖത്തറിൽ ആഴ്ച മുഴുവൻ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച ഇടിമിന്നലോടുകൂടിയ മഴയ്ക്ക് മുന്നറിയിപ്പ്
Orionid meteor shower : ഖത്തറിന്റെ ആകാശത്ത് ഉൽക്കാവിസ്മയം! ഒക്ടോബർ 21 രാത്രി മുതൽ മണിക്കൂറിൽ 30 ഉൽക്കകൾ വരെ കാണാം; ടെലിസ്കോപ്പ് വേണ്ട!
qatar public holidays 2027 : ഖത്തറിലെ 2027 പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; ഈദ് അവധികളും ദേശീയ ദിനവും എപ്പോൾ?
ADVERTISEMENT