Malayali Expat Died in UAE ദുബായ്: വാർഷിക അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് ദുബായിൽ മരിച്ചു. കാസർകോട് എരിയാൽ ബ്ലാർക്കോഡ് സ്വദേശി റിഷാൽ (25) ആണ് മരിച്ചത്. കഴിഞ്ഞ നാല് വർഷമായി യുഎഇയിലുള്ള റിഷാൽ കറാമ അൽ അത്താർ സെന്‍റർ ജീവനക്കാരനായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെ (വ്യാഴം) രാവിലെ ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിച്ചു. ഇലക്ട്രീഷ്യനായ ഷാഫിയുടെയും ഫസീലയുടെയും മകനാണ്. സഹോദരങ്ങൾ: റിഫാദ്, റിഷാന യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Home
news
Malayali Expat Died in UAE: വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ മലയാളി യുവാവ് യുഎഇയില്‍ മരിച്ചു