ലുധിയാന: 85കാരിയെ ക്രൂരമര്‍ദനത്തിനിരയാക്കിയ മകനും മരുമകളും അറസ്റ്റില്‍. പഞ്ചാബിലെ ലുധിയാനയിലാണ് വൃദ്ധമാതാവ് ക്രൂരമായ മര്‍ദനത്തിനിരയായത്. സഹോദരന് അമ്മയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഓസ്ട്രേലിയയിലുള്ള സഹോദരി കണ്ടതോടെയാണ് കാലങ്ങളായി നടക്കുന്ന അതിക്രമം പുറത്തറിഞ്ഞത്. മകന് ജസ്വീര് സിങിനും ഭാര്യ ഗുര്‍പ്രീത് സിങിനുമൊപ്പമാണ് 85 കാരിയായ ഗുര്‍നാം കൗര്‍ താമസിച്ചിരുന്നത്. ഇവരുടെ മകള്‍ ഹര്‍പ്രീത് കൗര്‍ ഓസ്ട്രേലിയയിലാണ് താമസിക്കുന്നത്. ഏപ്രില്‍ ഒന്നിന് തന്റെ മൊബൈല്‍ ഫോണില്‍ കണക്ട് ചെയ്ത് സിസിടിവിയിലൂടെയാണ് സഹോദരന് അമ്മയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹര്‍പ്രീത് കാണാനിടയായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe കിടക്കയില്‍ ഇരിക്കുകയായിരുന്ന അമ്മയുടെ മുഖത്ത് മകന് തുടര്‍ച്ചയായി അടിക്കുന്നതും നിലത്തിട്ട് വലിച്ചിഴക്കുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ മകള്‍ കണ്ടു. ദൃശ്യങ്ങള്‍ കണ്ട മകള്‍ അസ്വസ്ഥയാകുകയും ഉടനടി നാട്ടിലുള്ള ഒരു എന്‍ജിഒയുമായി ബന്ധപ്പെടുകയും ചെയ്തു. സ്ഥലത്തെത്തിയ എന്‍ജിഒ അംഗങ്ങള്‍ അമ്മയെ ആശുപത്രിയിലെത്തിച്ചു. പോലീസിന് നല്കിയ മൊഴിയില്‍ വൃദ്ധ മാതാവ് പറയുന്നത് മകനും ഭാര്യയും തന്നെ കാലങ്ങളായി ക്രൂരമായി മര്‍ദിക്കാറുണ്ടെന്നാണ്. തുടര്‍ന്ന്, മകനെയും മരുമകളെയും പോലീസ് അറസ്റ്റ് ചെയ്തു.
Home
news
വിദേശത്തുള്ള മകള്‍ കണ്ടത് വൃദ്ധമാതാവിന്റെ മുഖത്ത് അടിക്കുന്നതും നിലത്തിട്ട് വലിച്ചിഴക്കുന്നതും സഹോദരന്റെ ക്രൂരമര്‍ദനത്തിനരയായി 85കാരി
Related Posts
Qatar Cuts Sick Leave Processing Time to Just One Hour 81 മണിക്കൂർ എന്നത് ഇനി പഴങ്കഥ; ഖത്തറിൽ സിക്ക് ലീവ് നടപടികൾ ഇനി ഒരു മണിക്കൂറിൽ
If Food Shortages Reported in Qatar’s Markets പ്രാദേശിക പ്രതിസന്ധി ഖത്തറിൽ ഭക്ഷ്യക്ഷാമമുണ്ടാക്കിയോ? വിദഗ്ദർ പറയുന്നത് ഇങ്ങനെ
Book Affordable Flights from the Gulf to India കുറഞ്ഞ ചെലവിൽ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം; ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
Important Things Qatar Expatriates Must Keep in Mind ഖത്തറിലാണോ താമസം? പ്രവാസികൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ADVERTISEMENT