Abu Dhabi Big Ticket Malayali അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി ഉള്‍പ്പെടെ നാല് പ്രവാസികള്‍ക്ക് 85 ലക്ഷത്തോളം രൂപ (3,60,000 ദിര്‍ഹം) സമ്മാനം. ‘ദ് ബിഗ് വിൻ’ നറുക്കെടുപ്പിലാണ് സമ്മാനം വാരിക്കൂട്ടിയത്. മലയാളിയായ ഷെഫ് റോബിൻ (37), ഇന്ത്യക്കാരനായ അക്ഷയ് ടണ്ഠൻ (39), ഡ്രൈവറായ ബംഗ്ലദേശ് സ്വദേശി മുഹമ്മദ് അബ്ദുൽ അസീസ് ജബൽ (56), കാനഡക്കാരൻ ഖൽദൂൻ സൈമൂഹ് (47) എന്നിവർ 21 ലക്ഷത്തിലേറെ രൂപ (90,000 ദിർഹം) വീതം സമ്മാനം നേടി. 2009 മുതൽ ദുബായിൽ ജോലി ചെയ്യുകയാണ് റോബിൻ. കൂട്ടുകാരുടെ താത്പര്യപ്രകാരമാണ് ആദ്യം ഭാഗ്യം പരീക്ഷിച്ചു തുടങ്ങിയത്. അവരോടൊപ്പം ചേർന്ന് 2016 മുതൽ ബിഗ് ടിക്കറ്റ് എടുത്തുവരികയാണ്. അതിനുശേഷം ഒരു നറുക്കെടുപ്പും ഒഴിവാക്കാതെ പങ്കെടുത്തിട്ടുണ്ടെന്ന് റോബിൻ പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ‘സമ്മാനവിവരം അറിയിക്കാൻ ബിഗ് ടിക്കറ്റിൽനിന്ന് ആദ്യം ഫോൺ കോൾ ലഭിച്ചപ്പോൾ ആരോ പറ്റിക്കുന്നതാണെന്നാണ് കരുതിയത്. സംഭവം യഥാർഥമാണെന്നറിഞ്ഞപ്പോൾ സന്തോഷം അടക്കാനായില്ല. ടിക്കറ്റിന്റെ കൂട്ടാളികളായ 10 സുഹൃത്തുക്കൾക്ക് സമ്മാനം പങ്കിടും. കൂടാതെ, ഭാര്യക്ക് പുതിയൊരു മൊബൈൽ ഫോൺ വാങ്ങിച്ചുകൊടുക്കുകയും ചെയ്യണമെന്നാണ് ആഗ്രഹമെന്ന്’, റോബിന് പറഞ്ഞു. കഴിഞ്ഞ എട്ട് വർഷമായി ദുബായിൽ താമസിക്കുന്ന അക്ഷയ് ഫിനാൻസ് മേഖലയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വർഷം മുതൽ കൂട്ടുകാരോടൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തുവരുന്നത്. ഇതിനോടകം ഒൻപതോളം ടിക്കറ്റുകളെടുത്തിട്ടുണ്ട്. പുതിയൊരു കാർ വാങ്ങണമെന്നാണ് അക്ഷയുടെ ആഗ്രഹം. 1995 മുതൽ യുഎഇയില്‍ താമസമാക്കിയിരിക്കുകയാണ് മറ്റൊരു വിജയിയായ മുഹമ്മദ് അബ്ദുൽ അസീസ് ജബൽ. 45 അംഗ സംഘത്തോടൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനം എല്ലാവരും ചേർന്ന് പങ്കിടുമെന്ന് ഇദ്ദേഹം പറഞ്ഞു. കഴിഞ്ഞ 25 വർഷമായി യുഎഇയിൽ താമസിക്കുകയാണ് ഓപ്പറേറ്റിങ് ഓഫിസറായ ഖൽദൂൻ. 2010 മുതൽ ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം നടത്തുകയാണ്. സമ്മാനത്തുക കൊണ്ട് ലോകം ചുറ്റി സഞ്ചരിക്കാനാണ് ഖല്‍ദൂന്റെ ആഗ്രഹം.
Home
news
Abu Dhabi Big Ticket Malayali: ‘ഭാര്യയ്ക്ക് പുതിയൊരു മൊബൈല്‍ ഫോണ്‍ വാങ്ങണമെന്ന് ആഗ്രഹം’, ബിഗ് ടിക്കറ്റില്‍ ജേതാക്കളായി മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികള്‍, വാരിക്കൂട്ടിയത്….
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT