malayali expat travels in bicycle daily: ദുബായ്: മകളെ കുറിച്ചും നാട്ടിലെ കടബാധ്യതകളെ കുറിച്ചും ആലോചിക്കുമ്പോള്‍ 47കാരിയായ മേരി ഷെര്ഷിലിന് ജീവിതത്തോടുള്ള പടപൊരുതല്‍ അവസാനിപ്പിക്കാന്‍ തോന്നാറില്ല. ബസ് കൂലി പോലും ലാഭിക്കാന്‍ ദിവസേന അജ്മാനില്‍നിന്ന് ഷാര്‍ജയിലെ ജോലി സ്ഥലത്തേക്കും തിരിച്ചും സൈക്കിളില്‍ കിലോമീറ്ററുകളോളം യാത്ര ചെയ്യുകയാണ് മേരി. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി മേരി നാട്ടിലേക്ക് പോയിട്ട്. ഒന്നിലേറെ സ്ഥലങ്ങളിലായി വീട്ടുജോലിയും ഗർഭശുശ്രൂഷയുമൊക്കെ ചെയ്താണ് ഇവര്‍ ജീവിക്കുന്നത്. ചെലവുകൾക്ക് പോലും ചെറിയ സമ്പാദ്യം തികയുന്നില്ലെന്ന് രണ്ട് മക്കളുടെ മാതാവായ ഇവർ പറയുന്നു. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ മേരി പതിമൂന്ന് വർഷം മുൻപാണ് സന്ദർശക വിസയിൽ യുഎഇയിലെത്തിയത്. ഷാർജയിലെയും അജ്മാനിലെയും വീടുകളിൽ പാർട് ടൈം ജോലി ചെയ്തു. ഒരു വീട്ടുടമസ്ഥൻ ഹൗസ് മെയ്ഡ് വിസയെടുത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അതിന് 7500 ദിർഹമാണ് അവർ വാങ്ങിയത്. ജോലി ചെയ്തു കിട്ടുന്നതിൽ നിന്ന് കുറച്ചു കുറച്ചായാണ് അതടച്ചു തീർത്തത്. അജ്മാനിലെ താമസസ്ഥലത്ത് നിന്ന് ആദ്യം ബസിലായിരുന്നു മേരി യാത്ര ചെയ്തിരുന്നത്. അന്ന് ദിവസവും 30 ദിർഹത്തോളം വേണമായിരുന്നു. രണ്ടറ്റം കൂട്ടിമുട്ടാൻ പ്രയാസമായപ്പോഴാണ് ചെലവ് കുറയ്ക്കാനുള്ള വഴി ആലോചിച്ചത്. അങ്ങനെ 150 ദിർഹത്തിന് പഴയൊരു സൈക്കിൾ വാങ്ങി. കഴിഞ്ഞ എട്ട് വർഷത്തോളമായി സൈക്കിളിലാണ് മേരിയുടെ യാത്ര. കഴിഞ്ഞ 7 വർഷമായി നാട്ടിൽ പോകാത്തതിനാൽ കൊച്ചുമക്കളെ ഒന്നു കാണാൻ പോലും കഴിഞ്ഞിട്ടില്ല. ആ ദുഃഖം നെഞ്ചിലൊരു ഭാരമായി കിടക്കുന്നുവെന്ന് മേരി പറയുന്നു. രണ്ടാമത്തെ മകൾ റിയ ഗ്രേസ് ഐടിഐയിൽ ഡിപ്ലോമ കോഴ്സ് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് മസ്തിഷ്ക അർബുദം (ബ്രെയിൻ ട്യൂമർ) ബാധിച്ചത്. എത്ര കഷ്ടപ്പെട്ടാണെങ്കിലും രണ്ടാമത്തെ മകൾക്ക് നല്ലൊരു ജീവിതവും താമസിക്കാൻ ഒരു വീടും എന്നതാണ് ജീവിതത്തിന്റ ലക്ഷ്യമെന്ന് മേരി പറയുന്നു.
Home
living in uae
നാട്ടിലേക്ക് പോയിട്ട് എട്ട് വര്‍ഷം, അർബുദരോഗിയായ മകളുടെ ചികിത്സ, ബസ് കൂലി ലാഭിക്കാന്‍ ഈ അമ്മ ദിവസേന സൈക്കിള്‍ ചവിട്ടി ജോലിസ്ഥലത്തേക്ക്; എത്ര കിതച്ചാലും മടുക്കാതെ മേരി
Related Posts
Weather Conditions Changing in Qatar ഖത്തറിൽ കാലാവസ്ഥ മാറുന്നു; പ്രവാസികൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം
Events Are Coming Up in Qatar in the Coming Days ഖത്തറിൽ വരും ദിവസങ്ങളിൽ എന്തെല്ലാം പരിപാടികൾ? പ്രവാസികളും കുടുംബങ്ങളും അറിയേണ്ടതെല്ലാം
What Attracts Malayalis to Qatar ഖത്തറിലേക്ക് മലയാളികളെ ആകർഷിക്കുന്നതെന്ത്? ജോലി മുതൽ കുട്ടികളുടെ വിദ്യാഭ്യാസം വരെ നിരവധി കാരണങ്ങൾ