Beggars Arrested in UAE ദുബായ്: ഭിക്ഷാടന വിരുദ്ധ കാംപെയിനിൻ്റെ ഭാഗമായി റമദാനിൻ്റെ ആദ്യദിനത്തിൽ ഒന്‍പത് യാചകരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടുന്നു. ദുബായ് പോലീസിൻ്റെ ‘ഫൈറ്റ് ഭിക്ഷാടന’ കാംപെയിനിൻ്റെ ഭാഗമായാണ് നടപടി. ഭിക്ഷാടനത്തെ ചെറുക്കുന്നതിലൂടെയും തടയുന്നതിലൂടെയും എമിറേറ്റിൻ്റെ പരിഷ്കൃത പ്രതിച്ഛായ സംരക്ഷിക്കുക എന്നതാണ് കാംപെയിൻ ലക്ഷ്യമിടുന്നത്. പങ്കാളികളുമായി സഹകരിച്ച് നടത്തിയ വിജയകരമായ സംരംഭങ്ങളിലൊന്നാണ് ഭിക്ഷാടന വിരുദ്ധ കാംപെയിനെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe കുറ്റവാളികൾക്കെതിരെ കർശനവും നിർണായകവുമായ നടപടികൾ കാരണം യാചകരുടെ എണ്ണം വർഷം തോറും കുറയുന്നതായി അധികൃതര്‍ പറഞ്ഞു. യുഎഇയിൽ ഭിക്ഷാടനം നടത്തിയാല്‍ 5000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ഭിക്ഷാടന സംഘങ്ങൾ സംഘടിപ്പിക്കുന്നതിനോ രാജ്യത്തിന് പുറത്തുനിന്ന് വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നതിനോ ഉൾപ്പെടുന്നവർക്ക് ആറ് മാസത്തെ തടവും 100,000 ദിർഹം പിഴയും ലഭിക്കും. കൂടാതെ, അനുമതിയില്ലാതെ ഫണ്ട് സ്വരൂപിക്കുന്നത് 500,000 ദിർഹം വരെ പിഴയായി ലഭിക്കും.
Home
dubai
Beggars Arrested in UAE: റമദാൻ മാസത്തിന്‍റെ ആദ്യ ദിനത്തിൽ ഒന്‍പത് യാചകര്‍ യുഎഇയില്‍ അറസ്റ്റില്‍
Related Posts
Weather Conditions Changing in Qatar ഖത്തറിൽ കാലാവസ്ഥ മാറുന്നു; പ്രവാസികൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം
Events Are Coming Up in Qatar in the Coming Days ഖത്തറിൽ വരും ദിവസങ്ങളിൽ എന്തെല്ലാം പരിപാടികൾ? പ്രവാസികളും കുടുംബങ്ങളും അറിയേണ്ടതെല്ലാം
What Attracts Malayalis to Qatar ഖത്തറിലേക്ക് മലയാളികളെ ആകർഷിക്കുന്നതെന്ത്? ജോലി മുതൽ കുട്ടികളുടെ വിദ്യാഭ്യാസം വരെ നിരവധി കാരണങ്ങൾ