അൽ ഐൻ: രാജകുടുംബത്തിന്റെ ഡോക്ടറും മലയാളിയുമായ ഡോ. ജോര്‍ജ് മാത്യുവിന്‍റെ ഭാര്യയുടെ സംസ്കാരം ഇന്ന്. ഡോ.ജോർജ് മാത്യുവിന്റെ ഭാര്യ വത്സ ബഞ്ചമിൻ മാത്യുവിന്‍റെ നിര്യാണത്തിൽ നിരവധി പേർ അനുശോചനമർപ്പിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശിയായ വത്സ മാത്യു ശനിയാഴ്ചയാണ് അൽ ഐനിൽ മരിച്ചത്. ഇന്ന് അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. 1945ൽ യമനിലെ ഏദനിൽ കെഎം ബഞ്ചമിൻ, തങ്കം ജോൺ ദമ്പതികളുടെ മകളായാണ് വത്സ ജനിച്ചത്. 1964ൽ സെന്‍റ്. തെരേസാസ് കോളേജിൻ നിന്ന് ശാസ്ത്രത്തിൽ ബിരുദം നേടി. 1966ൽ ഡോ.ജോർജ് മാത്യുവിനെ വിവാഹം കഴിക്കുകയും 1967ൽ അൽ ഐനിൽ എത്തുകയുമായിരുന്നു. കഴിഞ്ഞ 58 വർഷത്തോളമായി അൽഐനിൽ സ്ഥിരതാമസമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അൽ ഐനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി വത്സ മാത്യു സജീവമായി പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ സോഷ്യൽ സെന്റർ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃപദവിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവും മകൾ മറിയം പ്രിയ മാത്യുവും അൽ ഐനിൽ തന്നെയാണ് താമസവും. യുഎഇ പൗരത്വം നൽകി ആദരിച്ച മലയാളി കൂടിയാണ് ഡോ. ജോര്‍ജ് മാത്യു. 2004ലാണ് ഡോ.ജോർജ് മാത്യുവിനും കുടുംബത്തിനും യുഎഇ സർക്കാർ പൗരത്വം നൽകി ആദരിച്ചത്. യുഎഇ യുടെ ആരോഗ്യമേഖല മികച്ച രീതിയില്‍ കെട്ടിപ്പടുക്കുന്നതിൽ നിർണായക സംഭാവന നൽകിയ വ്യക്തിയാണ് ഡോ.ജോർജ് മാത്യു. ഇദ്ദേഹത്തിന്റെ പേരിൽ അബുദാബിയിലെ റോഡിന് യുഎഇ ഭരണകൂടം നാമകരണം ചെയ്തിട്ടുമുണ്ട്.
Home
news
യുഎഇ രാജകുടുംബത്തിന്‍റെ ഡോക്ടറും മലയാളിയുമായ ഡോ. ജോർജ് മാത്യുവിന്‍റെ ഭാര്യയുടെ സംസ്കാരം ഇന്ന്
Related Posts
Weather Conditions Changing in Qatar ഖത്തറിൽ കാലാവസ്ഥ മാറുന്നു; പ്രവാസികൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം
Events Are Coming Up in Qatar in the Coming Days ഖത്തറിൽ വരും ദിവസങ്ങളിൽ എന്തെല്ലാം പരിപാടികൾ? പ്രവാസികളും കുടുംബങ്ങളും അറിയേണ്ടതെല്ലാം
What Attracts Malayalis to Qatar ഖത്തറിലേക്ക് മലയാളികളെ ആകർഷിക്കുന്നതെന്ത്? ജോലി മുതൽ കുട്ടികളുടെ വിദ്യാഭ്യാസം വരെ നിരവധി കാരണങ്ങൾ