Petrol Price February UAE അബുദാബി: ഫെബ്രുവരിയില്‍ യുഎഇയില്‍ പെട്രോള്‍ വില കൂടാന്‍ സാധ്യത. ജനുവരിയിൽ ബാരലിന് 81 ഡോളറിന് മുകളിൽ ഉയർന്നിരുന്നു. റഷ്യൻ ക്രൂഡ് കയറ്റുമതിയെ ബാധിക്കുന്ന താരിഫുകളും യുഎസ് ഉപരോധങ്ങളും സംബന്ധിച്ച യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ജനുവരിയിൽ എണ്ണ വില ഉയർന്നത്. ഈ ആഗോളഘടകങ്ങൾ ഫെബ്രുവരിയിൽ യുഎഇയിൽ പെട്രോൾ വില ഉയരാൻ ഇടയാക്കും. 2024 ഡിസംബറിലെ ബാരലിന് 73 ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ജനുവരിയിൽ ബ്രെൻ്റ് ഓയിൽ ശരാശരി 77.55 ഡോളറായിരുന്നു. യുഎഇയിൽ 2025 ജനുവരിയിൽ സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് എന്നിവയുടെ വില യഥാക്രമം 2.61, 2.50, 2.43 ദിർഹം എന്നിങ്ങനെയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഡീസൽ ലിറ്ററിന് 2.68 ദിർഹമായിരുന്നു. ഈ വര്‍ഷം ജനുവരിയിൽ മാറ്റമില്ലാതെ തുടരുന്ന 2024 ഡിസംബറിലെ പെട്രോൾ വില കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. 2015ൽ യുഎഇ പെട്രോൾ വിലനിയന്ത്രണം ഒഴിവാക്കിയതിനാൽ, ആഗോള നിരക്കിന് തുല്യമായി കൊണ്ടുവരാൻ എല്ലാ മാസാവസാനവും വരാനിരിക്കുന്ന മാസത്തെ റീട്ടെയിൽ പെട്രോൾ നിരക്കുകൾ പ്രഖ്യാപിക്കുന്നു.
Home
living in uae
Petrol Price February UAE: ഫെബ്രുവരിയിലെ യുഎഇയിലെ പെട്രോൾ വില: നിരക്ക് കൂടുമോ കുറയുമോ?
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT