Expat Malayali Died in UAE ഷാര്‍ജ: ഷാർജ ഇസ്ലാഹി സെന്ററിന്റെ വൈസ് പ്രസിഡന്റ് ശിഹാബ് സ്വലാഹി (54) യുഎഇയില്‍ അന്തരിച്ചു. ശനിയാഴ്ച ഹൃദ്രോഗം മൂലം മരണം സംഭവിക്കുകയായിരുന്നു. ചൊവ്വര ചുള്ളിക്കാട്ട് മുസ്ലിം ജമാഅത്ത് ഖത്തീബായും മദ്രസ അധ്യാപകനായും പെരുമ്പാവൂർ മദീന അറബി കോളേജ് പ്രിൻസിപ്പാൾ, കായംകുളം സലഫി മസ്ജിദ്, മസ്ജിദുൽ മനാർ ഉളിയന്നൂർ, വെളിയങ്കോട് മസ്ജിദുൽ മുജാഹിദീൻ എന്നിവിടങ്ങളിൽ ഖത്തീബായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz 2005 മുതൽ ഷാർജ റൂബി ടൈപിങ് സെന്ററിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ് പരേതനായ സെയ്താലി. മാതാവ് പരേതയായ ഐശു. കായംകുളം ഇടയില വീട്ടിൽ ആമിനയാണ് ഭാര്യ. മക്കൾ അബ്ദുല്ല നസീഹ് (ഷാർജ), നജീഹ് (എംഎസ്എം ജില്ലാ ജോ. സെക്രട്ടറി) അഹ്ലമറിയം (ഡിഗ്രി വിദ്യാർഥിനി). പരേതനായ മുഹമ്മദാലി, ഇബ്രാഹിം കുട്ടി, അബ്ദുൽ ജബ്ബാർ, സുഹറ, അബ്ദുൽ സലാം എന്നിവർ സഹോദരങ്ങളാണ്.
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT