India UAE Flight Ticket Price അബുദാബി: യുഎയിലെ സ്കൂളുകള്‍ ഇന്ന് തുറന്നു. ശൈത്യകാല അവധിക്ക് ശേഷം വിദ്യാര്‍ഥികള്‍ സ്കൂളുകളിലേക്ക് പോയി. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകർ ജനുവരി 2ന് തന്നെ ജോലിയിൽ പ്രവേശിച്ച് തയാറെടുപ്പുകൾ പൂർത്തിയാക്കി. അതേസമയം, കേരളത്തില്‍നിന്ന് യുഎഇയിലേക്കുള്ള വിമാനയാത്രാ അവധിക്ക് നാട്ടിൽ പോയ പലരും കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വർധിച്ച വിമാനനിരക്കുമൂലം തിരിച്ചെത്തിയിട്ടില്ല. നേരത്തേ മടക്കയാത്രാ ടിക്കറ്റ് ബുക്ക് ചെയ്യാത്തവരാണ് നിരക്ക് കുറയുന്നതിനായി കാത്തിരിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz അതിനാല്‍തന്നെ ഇന്ന് സ്കൂൾ തുറക്കുമ്പോള്‍ വിദ്യാർഥികളുടെ എണ്ണം കുറവായിരിക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഭൂരിഭാഗം വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടുണ്ട്. ക്രിസ്മസ്, പുതുവർഷ തിരക്കിൽ കൂട്ടിയ നിരക്ക് കുറയാൻ ഈ മാസാവസാനം വരെ കാത്തിരിക്കേണ്ടതാണ്. ജനുവരി അഞ്ചിന് ദുബായിലേക്കുള്ള വിമാന ടിക്കറ്റിന് 40,000 രൂപയ്ക്കു മുകളിലായിരുന്നു നിരക്ക്. ഇന്ന്, ജനുവരി ആറിന് 30,000 രൂപയായി കുറഞ്ഞു. ഈ മാസം 15 ആകുമ്പോഴേക്കും നിരക്ക് ഏതാണ്ട് 16,000 രൂപയായി കുറഞ്ഞേക്കും. ഓഫ് സീസണായ ഫെബ്രുവരിയിൽ നിരക്ക് ഇതിലും കുറയുമെന്നാണ് സൂചന.
Home
dubai
India UAE Flight Ticket Price: നാട്ടില്‍നിന്ന് യുഎഇയിലേക്ക്; സ്കൂളുകള്‍ തുറന്നു, യാത്രാനിരക്കില്‍ വര്‍ധനവ്
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT