കുവൈത്ത് സിറ്റി: വിമാന യാത്രക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി കുവൈത്ത്. വിമാനയാത്രയ്ക്കിടെ പുകവലിച്ചാല്‍ വന്‍തുക പിഴ ഈടാക്കുമെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. ഇത് ലംഘിച്ചാല്‍ 50,000 മുതല്‍ 200,000 ദിനാര്‍ വരെ പിഴ ഈടാക്കും. അതായത് ഒരു കോടിയിലധികം ഇന്ത്യന്‍ രൂപയാണ് പിഴയായി ഈടാക്കുക. ലൈസൻസുള്ള എയർ ഓപ്പറേറ്റർമാർക്ക് പരിസ്ഥിതി സംരക്ഷണ നിയമ ലംഘനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഡിജിസിഎ മുന്നറിയിപ്പ് നൽകി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A പൊതുഗതാഗതത്തില്‍ പുകവലി നിരോധനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 422014, അതിന്‍റെ ഭേദഗതികള്‍ എന്നിവ പാലിക്കണമെന്ന് എയര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഡിജിസിഎ അയച്ച കത്തില്‍ നിര്‍ദേശിച്ചു. വിമാനയാത്രയ്ക്കിടെ ജീവനക്കാരും യാത്രക്കാരും പുകവലിക്കുന്ന സംഭവങ്ങളെക്കുറിച്ച് കത്തിൽ ഡിജിസിഎ ചൂണ്ടിക്കാട്ടി. പുകവലി നിരോധനം പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എയർ ഓപ്പറേറ്റർമാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്.
Related Posts
Qatar Launches Its First 5G+ Network ഖത്തറിൽ ആദ്യ 5G+ നെറ്റ്വർക്ക് അവതരിപ്പിച്ച് ഊറീദു; അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾക്ക് പുതിയ മുന്നേറ്റം
Malayali Nurse Detained at Riyadh Airport Over ഒരു ചെറിയ അശ്രദ്ധ മതി, ജീവിതം തകിടം മറിയാൻ! സൗദിയിൽ പ്രവാസി നഴ്സ് കസ്റ്റഡിയിലായത് എങ്ങനെ?
Global Village Dubai 2026 prices : ദുബായ് ഗ്ലോബൽ വില്ലേജ് 2026: ഭക്ഷണം, റൈഡുകൾ, ഷോപ്പിംഗ് എന്നിവയ്ക്ക് എത്ര ചെലവാകും? ടിക്കറ്റ് നിരക്കുകൾ അറിയാം