ദുബായ്: യുഎഇയില്‍ സന്ദര്‍ശക വിസയില്‍ ധാരാളം പേരാണ് എത്തുന്നത്. സ്ഥലങ്ങള്‍ കാണാനും പ്രിയപ്പെട്ടവരുടെ കൂടെ സമയം ചെലവഴിക്കാനും ജോലി ചെയ്യാനും ഒക്കെയാണ് ആളുകള്‍ ഈ വിസയില്‍ രാജ്യത്തേക്ക് വരുന്നത്. എന്നാല്‍, സന്ദര്‍ശക വിസയില്‍ ജോലി ചെയ്യാന്‍ വരുന്നവര്‍ക്ക് നിയമം കടുപ്പിച്ചിരിക്കുകയാണ് രാജ്യം. ഇനി സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തി ജോലി ചെയ്യാനാവില്ല. സാധുവായ വര്‍ക്ക് പെര്‍മിറ്റ് ഇല്ലെങ്കില്‍ യുഎഇയില്‍ ജോലി ലഭിക്കില്ല. സന്ദര്‍ശക വിസയിലെത്തി ജോലി തേടുന്നത് യുഎഇയില്‍ സ്ഥിരം കാഴ്ചയാണ്.
നിയമം പറയുന്നത്….
റെഗുലേഷന്‍ ഓഫ് എംപ്ലോയ്‌മെന്റ് റിലേഷന്‍സിന്റെ 2021- ലെ 33ാം നമ്പര്‍ ഫെഡറല്‍ ഉത്തരവ് ആര്‍ട്ടിക്കിള്‍ 6(1) പ്രകാരം, സാധുതയുള്ള വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ഒരു തൊഴിലുടമ ഒരു വ്യക്തിയെ റിക്രൂട്ട് ചെയ്യാന്‍ പാടില്ല. സാധുവായ വര്‍ക്ക് പെര്‍മിറ്റും സാധുവായ യുഎഇ റെസിഡന്‍സി വിസയും ഇല്ലാതെ ഒരു പ്രവാസി യുഎഇയില്‍ ഒരു ജോലിയിലും ഏര്‍പ്പെടാന്‍ പാടില്ല. ഇത് വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച 2021 ലെ ഫെഡറല്‍ ഉത്തരവ് നമ്പര്‍ 29 ലെ ആര്‍ട്ടിക്കിള്‍ 5 (4) ന് അനുസൃതമാണ്. മുഴുവന്‍ സമയ വര്‍ക്ക് പെര്‍മിറ്റുകള്‍, പാര്‍ട്- ടൈം വര്‍ക്ക് പെര്‍മിറ്റുകള്‍, താത്കാലിക വര്‍ക്ക് പെര്‍മിറ്റുകള്‍, ഫ്രീലാന്‍സ് വര്‍ക്ക് പെര്‍മിറ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സാധുവായ വര്‍ക്ക് പെര്‍മിറ്റും യുഎഇ റെസിഡന്‍സി വിസയുമില്ലാതെ ഒരു തൊഴിലുടമ ഒരാളെ റിക്രൂട്ട് ചെയ്താല്‍ ഒരു ലക്ഷം മുതല്‍ 100,000 ദിര്‍ഹം (പത്ത് ലക്ഷം ദിര്‍ഹം) വരെ പിഴ ഈടാക്കും. യുഎഇയില്‍ സന്ദര്‍ശന വിസയിലായിരിക്കുമ്പോള്‍ ജോലി ചെയ്യാന്‍ പാടില്ല. പകരം, നിങ്ങളുടെ പുതിയ തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്യുന്ന വര്‍ക്ക് പെര്‍മിറ്റും യുഎഇ റെസിഡന്‍സി വിസയും ലഭിക്കാന്‍ നിങ്ങള്‍ക്ക് അഭ്യര്‍ഥിക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU