അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൻ്റെ ഏറ്റവും പുതിയ പതിപ്പിൽ റേഞ്ച് റോവർ സ്വന്തമാക്കിയിരിക്കുന്നത് യുഎഇ പൗരനാണ്. ദുബായ് ഗവൺമെന്റിലെ ജീവനക്കാരനായ നാസർ അൽസുവൈദിക്കാണ് (54) റേഞ്ച് റോവർ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 355,000 ദിർഹം വിലയുള്ള റേഞ്ച് റോവര്‍ തന്‍റെ മകള്‍ക്ക് സമ്മാനിക്കുകയാണ് പിതാവ്. ഒരു ദശാബ്ദത്തിലേറെയായി നറുക്കെടുപ്പിൽ പങ്കെടുക്കുന്ന നാസറിന് ആദ്യമായാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ബിഗ് ടിക്കറ്റ് ആദ്യമായി കണ്ടെത്തിയത്. പിന്നീട്, ബിഗ് ടിക്കറ്റ് എടുക്കുന്നത് സ്ഥിരമായി. എല്ലാ മാസവും നാസർ ടിക്കറ്റ് വാങ്ങാറുണ്ട്. ‘റേഞ്ച് റോവർ സമ്മാനമായി ലഭിച്ചപ്പോൾ ഞാൻ ആഹ്ലാദഭരിതനായി, സന്തോഷത്താൽ നിറഞ്ഞു, ഈ വിജയം ആദ്യത്തേതാണ്’, നാസർ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5