അബുദാബി: ഷാര്‍ജയിലെ എമിറേറ്റ് റോഡില്‍ ഉണ്ടായ അപകടത്തില്‍ ആറ് എമിറാത്തികള്‍ക്ക് പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. ആറ് പേരില്‍ ചിലരുടേത് ഗുരുതര പരിക്കായതിനാല്‍ വിമാനമാര്‍ഗമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. എമിറേറ്റ്സ് റോഡ് പാതയിൽ അൽ ബാഡി പാലത്തിലെ ബ്രിഡ്ജ് നമ്പർ 7 ലാണ് നാല് വാഹനങ്ങൾ ഇടിച്ചതെന്ന് പോലീസ് റിപ്പോർട്ടില്‍ പറയുന്നു. അമിതവേഗതയും അശ്രദ്ധമായ വാഹനമോടിക്കലുമാണ് അപകടമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് പറഞ്ഞു. തിരക്കുള്ള റോഡില്‍ ഒരു വാഹനം അമിതവേഗതയില്‍ ഓടിച്ചതായും ഗതാഗതതിരക്ക് ഡ്രൈവര്‍ ശ്രദ്ധിച്ചില്ലെന്നും ഷാർജ പോലീസിൻ്റെ ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം മേധാവി അബ്ദുല്ല അൽ മുനാസരി വ്യക്തമാക്കി. ഡ്രൈവര്‍ റോഡില്‍ ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും എല്ലാ ഗതാഗത നിയമങ്ങളും പാലിക്കണമെന്നും അൽ മുനാസരി ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. അമിതവേഗവും ശ്രദ്ധയില്ലാതെയുള്ള വാഹനമോടിക്കുന്നതാണ് രാജ്യത്തെ വാഹനാപകടങ്ങൾക്ക് കാരണമെന്ന് അദ്ദേഹം ആവർത്തിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT