തിരുവനന്തപുരം: യുഎഇയിൽ പുരുഷ നഴ്സുമാർക്ക് തൊഴിലവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. 100 ഒഴിവുകളാണുള്ളത്. നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അര്ജന്റ് കെയര്‍, ക്രിട്ടിക്കൽ കെയർ, ഓയിൽ ആന്‍ഡ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിലേതിലെങ്കിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 40 വയസിൽ താഴെ ആയിരിക്കണം പ്രായം. DOH ലൈസെൻസ് ഉള്ളവർക്ക് മുൻഗണനയുണ്ട്. 5000 ദിര്‍ഹമാണ് ശമ്പളം. വിസ, വിമാനടിക്കറ്റ്, താമസസൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, പാസ്പോർട് എന്നിവ നവംബർ 20 ന് മുൻപ് [email protected] എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /45 / 7736496574. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT