തിരുവനന്തപുരം: യുഎഇയില്‍ ഇലക്ട്രിക്കല്‍ മേഖലയില്‍ നിരവധി ഒഴിവുകള്‍. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലേക്ക് നവംബര്‍ 6 ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീറിങ്ങില്‍ ഐടിഐ അഥവാ ഡിപ്ലോമയും Autocad, RIVET എന്നിവയില്‍ ട്രെയിനിങ്ങും ഉള്ളവര്‍ക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. 21 വയസാണ് പങ്കെടുക്കേണ്ട കുറഞ്ഞ പ്രായപരിധി. 1250 ദിര്‍ഹം ശമ്പളത്തോടൊപ്പം ഓവര്‍ടൈം അലവന്‍സും ലഭിക്കും. താമസസൗകര്യം, വിസ, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യമായിരിക്കും. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. താത്പര്യമുള്ളവര്‍ ബയോഡേറ്റ, പാസ്പോര്‍ട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നവംബര്‍ 6 ന് രാവിലെ 11 മണിക്ക് ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ -0471-2329440/41/42/43/45; Mob: 77364 96574. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT