അബുദാബി: യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഒക്ടോബര്‍ 31 നുള്ളില്‍ അനധികൃതരായ താമസക്കാര്‍ സ്വമേധയാ വന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, പൊതുമാപ്പിന്റെ സമയം നീട്ടിനല്കാന് തീരുമാനിച്ചിട്ടില്ലെന്ന് യുഎഇ അറിയിച്ചു. ഒക്ടോബര്‍ 31 ന് ശേഷം അനധികൃത താമസക്കാരെ പിടികൂടാന്‍ പരിശോധന നടത്തി പിഴയടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ആമര്‍ കസ്റ്റമര്‍ ഹാപ്പിനെസ് ഡയറക്ടര്‍ കേണല്‍ സാലിം ബിന്‍ അലി അറിയിച്ചു. അനധികൃത താമസക്കാര്‍ ഇനിയും കാത്തുനില്‍ക്കാതെ അവസരം പ്രയോജനപ്പെടുത്തണം. ദുബായിലെ എല്ലാ പൊതുമാപ്പുകേന്ദ്രങ്ങളിലും മികച്ചസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് തിരിച്ചുവരാനുള്ള അവസരവുമുണ്ട്. അതിനാല്‍ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ആരും മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍സുലേറ്റിലെ പൊതുമാപ്പ് കേന്ദ്രം ഞായറാഴ്ചയും പ്രവര്‍ത്തിക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പൊതുമാപ്പ് കേന്ദ്രം ഞായറാഴ്ച പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് പ്രവര്‍ത്തിക്കുക. യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസത്തോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കാന്‍ തീരുമാനിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT