ടെഹ്റാന്: ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന വിമാനസര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി ഇറാന്. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9 മണി മുതല്‍ ഇറാന് വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി തസ്നിം റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് ആക്രമണം നടത്തുകയാണെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാനും ഇറാഖും എല്ലാ വിമാനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചിരുന്നു. ‘പ്രാദേശിക സമ്മര്‍ദ്ദം കാരണം’ കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാഖിന്റെ ഗതാഗത മന്ത്രാലയം എല്ലാ വിമാനത്താവളങ്ങളിലുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി ഇറാഖി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസാദ്യം ഇസ്രയേലിനുനേരെ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തിന് ശേഷം നടന്ന ഇസ്രായേലിന്റെ ആക്രമണം ‘പരിമിതമായ നാശനഷ്ടങ്ങളോടെ’ അവസാനിച്ചതായി ഇറാന് പറഞ്ഞു. ‘ഇറാന് ഭരണകൂടം ഇസ്രായേലിനെതിരെ മാസങ്ങളോളം തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഇറാനിലെ ഇസ്രായേല്‍ ആക്രമണം’, ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Home
news
ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന വിമാനങ്ങള്‍ ഇറാന് പുനരാരംഭിക്കുന്നു
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT