ചില പവർ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സൗദി വാണിജ്യ മന്ത്രാലയം. ഉപയോഗിക്കുമ്പോൾ വലിയ അളവിൽ ചൂട് കൂടി അതുവഴി തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. ആങ്കർ കമ്പനിയുടെ പോർട്ടബിൾ, മാഗ്നറ്റിക് ബാറ്ററികൾ ആണ് അധികൃതർ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിറക്കിയത്. ആങ്കർ കമ്പനിയുടെ A1642, A1647, A1652 എന്നീ മോഡലുകൾ ഉപയോഗിക്കരുടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഈ ഉത്പന്നങ്ങൾ തിരികെ നൽകാനും വാങ്ങിയ തുക റീഫണ്ട് നൽകാനും മന്ത്രാലയം ആവശ്യപ്പെട്ടു. ഈ ഉൽപ്പന്നങ്ങളുടെ ബാറ്ററി സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കണം. ആങ്കർ കമ്പനിയുടെ ഈ മോഡലുകൾ അമിതമായി ചൂടാകാനുള്ള സാധ്യതയുണ്ടെന്ന് കണ്ടത്തിയതിനെ തുടർന്നാണ് ഈ നടപടി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Related Posts
Qatar Rail Wins International Award ആഗോള പുരസ്കാരം നേടി ഖത്തർ റെയിൽ; വേൾഡ്വൈഡ് ഓപ്പറേറ്റർ ഓഫ് ദ ഇയർ ബഹുമതി
974 Beach to Host Fun Festival on October 16 ഖത്തറിലെ 974 ബീച്ചിൽ ഒക്ടോബർ 16ന് വിനോദോത്സവം; കുട്ടികൾക്കായി വിവിധ പരിപാടികൾ, പ്രവേശന നിരക്കുകൾ ഇങ്ങനെ
Qatar Urges Motorists to Give Way to Emergency Vehicles ഖത്തറിൽ അടിയന്തര വാഹനങ്ങൾക്ക് വഴിയൊരുക്കണം; വാഹനമോടിക്കുന്നവർക്ക് നിർദേശവുമായി ആഭ്യന്തര മന്ത്രാലയം
Qatar’s National Digital Safety Initiative സൈബർ ഭീഷണികളെ തിരിച്ചറിയാൻ സമൂഹത്തെ പ്രാപ്തരാക്കുക ലക്ഷ്യം; ശ്രദ്ധേയമായി ഖത്തറിന്റെ ദേശീയ ഡിജിറ്റൽ സുരക്ഷാ പദ്ധതി
ADVERTISEMENT