ഫോൺ ചെയ്യുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു

ഫോൺ ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു. കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലിൽ അസീം സിദ്ധീഖ് ആണ് മരിച്ചത്. റിയാദിൽ 20 വർഷമായി പ്രവാസജീവിതം നയിക്കുന്നയാളാണ് 48 വയസ്സുകാരനായ അസീം സിദ്ധിഖ്.
വെള്ളിയാഴ്ച പുലർച്ചെ വീട്ടിലേക്ക് ഫോൺ ചെയ്ത് പിതാവിനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. . ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനി ജീവനക്കാരനാണ്. വർഷങ്ങളായി റിയാദിൽ കുടുംബസമേതം കഴിഞ്ഞുവരികയായിരുന്നു. മുഅ്മിനയാണ് ഭാര്യ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy