യുഎഇയിലെ ലുലു ഗ്രൂപ്പിന്റെ മാളുകളിലും സ്റ്റോറുകളിലും യുപിഐ പേയ്മെന്റ് സംവിധാനം ആരംഭിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൻറെ ഭാഗമായുള്ള ഇന്ത്യാ ഉത്സവിലാണ് ഉപഭോക്താക്കൾക്ക് സൗകര്യപ്രദമാകുന്ന തരത്തിലാണ് സംവിധാനം നിലവിൽ വന്നത്. യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും യുപിഐ ലഭ്യമാണെന്നും ഉപഭോക്താക്കൾക്ക് അവരുടെ റൂപായ് കാർഡ് ഉപയോഗിച്ച് പേയ്‌മെൻറുകൾ നടത്താമെന്നും ലുലു അധികൃതർ അറിയിച്ചു. അബുദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ.അമർനാഥ് ആദ്യ യുപിഐ ഇടപാട് നിർവ്വഹിച്ചു. ജി-പേ, ഫോൺ പേ, പേടിഎം പോലുള്ള യുപിഐ പവേർഡ് ആപ്പ് ഉപയോഗിച്ച് പേയ്‌മെൻറുകൾ നടത്തുന്നതിന് പിഒഎസ് മെഷീനുകളിൽ ഇപ്പോൾ ക്യൂആർ കോഡ് സ്‌കാൻ ചെയ്യാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
യുഎഇയിൽ ലുലു ഗ്രൂപ്പിന്റെ മാളുകളിലും സ്റ്റോറുകളിലും ഇനി പേയ്മെന്റിന് യുപിഐ
ADVERTISEMENT
ADVERTISEMENT