അബുദാബി ബിഗ് ടിക്കറ്റ് സീരീസ് 265ആമത് നറുക്കെടുപ്പിൽ 265,000 ദിർഹത്തിന്റെ ബിഎംഡബ്ല്യൂ 430i നേടി സിറിയൻ പൗരൻ, കുവൈറ്റിൽ ജനിച്ചുവളർച്ച 55കാരൻ ഹസ്സൻ അൽമെക്ദേദിനെ തേടിയാണ് ആഡംബര വാഹനമെത്തിയിരിക്കുന്നത്. സയദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് മനിലയിലേക്കുള്ള ഒരു ബിസിനസ് ട്രിപ്പിനിടെ ജൂലൈ 31-നെടുത്ത ഡ്രീം കാർ ടിക്കറ്റിനാണ് സമ്മാനം. ഇൻസ്റ്റഗ്രാമിലൂടെ ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് ടിക്കറ്റ് എടുത്ത് ഭാഗ്യം പരീക്ഷിച്ചത്. വിമാനത്താവളത്തിലൂടെ പോകുമ്പോൾ സ്റ്റോറിനരികിൽ വച്ച് ഒരു സെയിൽസ് അസോസിയേറ്റ് ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ചെങ്കിലും എടുത്തില്ല. മടക്കയാത്രയിൽ വീണ്ടും അദ്ദേഹം ചോദിച്ചു. അപ്പോൾ ഒരു ടിക്കറ്റ് എടുത്തേക്കാമെന്ന് കരുതി. തന്റെ ഭാഗ്യ നമ്പറായ 19 ഉള്ള ടിക്കറ്റായിരുന്നു എടുത്തത്. വിജയിക്കുമെന്ന ശക്തമായ തോന്നൽ ഉള്ളിലുണ്ടായിരുന്നു. ബിഗ് ടിക്കറ്റ് എപ്പോഴാണ് ഭാഗ്യം കൊണ്ടുവരിക എന്ന് അറിയില്ല, ആദ്യ അവസരത്തിൽ തന്നെ ചിലപ്പോൾ ഭാഗ്യം വരാം, എന്നെപ്പോലെ ഹസൻ പറയുന്നു. ടിക്കറ്റ് നൽകിയ സെയിൽസ് അസോസിയേറ്റിനോട് നന്ദിയുണ്ടെന്ന് ഹസൻ പറയുന്നു. സമ്മാനമായി ലഭിച്ച കാർ വിറ്റ് പണം മക്കളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് തീരുമാനം. ഹോളണ്ടിൽ വിദ്യാർത്ഥികളാണ് മക്കൾ.
സെപ്തംബർ മാസത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓഗസ്റ്റ് മാസം മുഴുവൻ ഡ്രീം കാർ ടിക്കറ്റുകൾ വാങ്ങാം.325,000 ദിർഹമുള്ള റേഞ്ച് റോവർ വെലാർ കാർ ഭാഗ്യശാലിക്ക് നേടാം. 150 ദിർഹമാണ് ഡ്രീം കാർ ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റെടുക്കുന്നവർ ഒന്ന് സൗജന്യമായി നേടാം. ഓൺലൈനായി www.bigticket.ae വെബ്സൈറ്റിലൂടെയോ സയദ് ഇന്റർനാഷണൽ വിമാനത്താവളം, അൽ എയ്ൻ വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നോ ടിക്കറ്റെടുക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
ADVERTISEMENT