വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ നാലാം ദിവസം നടത്തിയ തെരച്ചിലിൽ പ്രതീക്ഷയേകി അതിജീവന വാർത്ത. നാല് പേരെ ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിൽ നിന്ന് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമായി നാല് പേരെ കണ്ടെത്തിയെന്ന് സൈന്യം അറിയിച്ചു. എല്ലാവർക്കും പരുക്കേറ്റിട്ടുണ്ട്. ഒരു പെൺകുട്ടിയുടെ കാലിനേറ്റ പരുക്ക് ഗുരുതരമാണ്. ഇവരെ എയർലിഫ്റ്റ് ചെയ്യുന്നത് പരിഗണിക്കുന്നെന്ന് സൈന്യം അറിയിച്ചു. ജീവനോടെ ഇനിയാരും അവശേഷിക്കുന്നില്ലെന്നും സാധിക്കുന്നവരെയെല്ലാം രക്ഷപ്പെടുത്തിയെന്നുമായിരുന്നു സർക്കാരും സൈന്യവും പറഞ്ഞിരുന്നത്. തെരച്ചിൽ ശ്രമങ്ങൾക്ക് പ്രതീക്ഷയേകിയാണ് നാല് പേരെ കണ്ടെത്തിയെന്ന വാർത്ത ലഭിച്ചിരിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
Qatar Steps Up Public and Home Safety Awareness വീടുകളിലെ സുരക്ഷ ശക്തിപ്പെടുത്താൻ ഖത്തർ; ദുരന്തസാധ്യതകൾ കുറയ്ക്കാൻ കുടുംബങ്ങളുടെ പങ്ക് നിർണായകം