അബുദാബിയിൽ നിന്ന് കണ്ണൂരിലേക്കെത്തിയ യാത്രക്കാർക്ക് ലഗേജുകൾ കിട്ടിയില്ലെന്ന് പരാതി. ഐ.എക്സ് 718 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്ത് കണ്ണൂർ വിമാനത്താവളത്തിലെത്തിയവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂലൈ 29ന് നാട്ടിലെത്തി മൂന്ന് ദിവസം പിന്നിട്ടിട്ടും ലഗേജ് കിട്ടിയില്ലെന്ന് മാഹി പെരിങ്ങാടി സ്വദേശി ഫൈസല്‍, പയ്യന്നൂര്‍ സ്വദേശി വിനോദ് കുമാര്‍ എന്നിവർ പറഞ്ഞു. തിങ്കളാഴ്ച രാത്രി 9.55നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, ബോര്‍ഡിങ് പാസ് ലഭിച്ച യാത്രക്കാര്‍ ഗേറ്റില്‍ കാത്തിരിക്കുമ്പോള്‍ വിമാനം സാങ്കേതിക പ്രശ്നം മൂലം റദ്ദാക്കിയെന്ന വിവരമാണ് ലഭിച്ചത്. എന്നാൽ മൂന്ന് മണിക്കൂറിന് ശേഷം അന്വേഷിച്ചപ്പോൾ ഇരുപത്തഞ്ചോളം പേര്‍ക്ക് താല്പര്യമെങ്കില് മംഗലാപുരത്തേക്കുള്ള വിമാനത്തില്‍ പോകാമെന്നും, അതില്‍ 10 ഫാമിലികള്ക്കാണ് മുന്‍ഗണനയെന്നും വിമാന കമ്പനിയധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് 10 ഫാമിലികളും ഏതാനും യാത്രക്കാരും പുലര്‍ച്ചെ 1ന് മംഗലാപുരത്തേക്കുള്ള വിമാനത്തില്‍ യാത്രതിരിച്ചു. ലഗേജ് മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് എത്തിക്കുമെന്നാണ് വിമാന അധികൃതർ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ബോര്‍ഡിങ് പാസും ലഗേജും ഷിഫ്റ്റായി എന്ന മെസേജും ലഭിച്ചിരുന്നു. എന്നാൽ മംഗലാപുരത്ത് ലഗേജ് എത്തിയിരുന്നില്ല. ഒരു മണിക്കൂർ കാത്തിരുന്നു. അന്വേഷിച്ചപ്പോൾ കണ്ണൂരിലേക്ക് എത്തിക്കുമെന്നായി അധികൃതരുടെ മറുപടി. എന്നാൽ കണ്ണൂർ എയർപോർട്ടിൽ അന്വേഷിച്ചപ്പോൾ വീട്ടിലെത്തിക്കുമെന്നായിരുന്നു ഉത്തരം. എന്നാൽ മൂന്ന് ദിവസമായിട്ടും യാതൊരു വിവരവുമില്ലെന്നാണ് യാത്രക്കാർ പറയുന്നത്. എയർപോർട്ടിൽ പരാതി നൽകിയിട്ടും പരിഹാരമില്ലെന്നും വിഷയത്തിൽ ഇടപെടണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Home
news
യുഎഇയിൽ നിന്ന് നാട്ടിലെത്തിയിട്ട് ദിവസങ്ങളായി, ലഗേജ് കിട്ടിയില്ലെന്ന പരാതിയുമായി പ്രവാസികൾ
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT