കൊലപാതക കേസിൽ സൂപ്പർ താരത്തിന് പിന്നാലെ സുഹൃത്തും നടിയും അറസ്റ്റിൽ

കൊലപാതക കേസിൽ കന്നട സൂപ്പർ താരം ദർ​ശ​ന്റെ അറസ്റ്റിന് പിന്നാലെ സുഹൃത്തും നടിയുമായ പവിത്ര ​ഗൗഡയും അറസ്റ്റിൽ. കാണാതായ രേണുക സ്വാമിയുടെ കൊലപാതക കേസിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന്റെ പേരിലാണ് രേണുക സ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നി​ഗമനം. ബം​ഗളൂരുവിലെ വീട്ടിൽ നിന്നാണ് പവിത്രയെ അറസ്റ്റ് ചെയ്തത്. ഇന്നലെ മൈസൂരിൽ നിന്ന് ദർശനെ അറസ്റ്റ് ചെയ്തിരുന്നു.

ദര്‍ശന്‍റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയെ സാമൂഹ്യമാധ്യമങ്ങളിലൂടെ ശല്യം ചെയ്യുകയും അശ്ലീല സന്ദേശം അയക്കുകയും ചെയ്തതാണ് ചിത്രദുർഗ സ്വദേശിയായ രേണുകയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസി​ന്റെ നി​ഗമനം. രണ്ടു മാസങ്ങൾക്ക് മുമ്പ് രേണുകയെ ദർശ​ന്റെ മൈസൂരിലെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തുകയും മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം ഓടയിലൊഴുക്കി. രേണുക സ്വാമിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ സാമ്പത്തിക തർക്കത്തിനിടെ രേണുക സ്വാമിയെ കൊലപ്പെടുത്തിയെന്ന് ഏറ്റുപറഞ്ഞ് മൂന്ന് പേർ പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ദർശ​ന്റെ പങ്ക് വെളിപ്പെട്ടത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy