ഞെട്ടിക്കുന്ന ഓഫർ; ഒരു ദിർഹത്തിന് ടിക്കറ്റുമായി എയർലൈൻ

യുഎഇയിലേക്കോ അവിടെ നിന്ന് തിരിച്ചോ യാത്ര ചെയ്യാനാ​ഗ്രഹിക്കുന്ന ഫിലിപ്പിനോ പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരു സന്തോഷവാർത്ത! വേനൽ അവധിക്കാലത്തേക്ക് ഒരു ദിർഹം ബേസ് ഫെയർ ഫ്‌ളൈറ്റ് ഡീൽ തിരിച്ചെത്തി. ഫിലിപ്പീൻസിൻ്റെ ബജറ്റ് കാരിയറായ സെബു പസഫിക്, സൂപ്പർ സീറ്റ് ഫെസ്റ്റ് ആരംഭിച്ചു. പരിമിതകാല ഓഫർ ജൂൺ 10 മുതൽ ജൂൺ 15 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും 1 ദിർഹം ബേസ് ബേസ് നിരക്കിൽ യാത്ര ചെയ്യാനും യാത്രക്കാരെ അനുവദിക്കുന്നതാണ്.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

വൺവേ ദുബായ്-മനില ഫ്ലൈറ്റുകൾക്ക് ഈ ടിക്കറ്റ് നിരക്ക് ബാധകമാണ്. കൂടാതെ യാത്രക്കാർക്ക് ജൂലൈ 1 നും ജനുവരി 31, 2025 നും ഇടയിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാമെന്നും എയർലൈൻ അറിയിച്ചു. ലഭ്യമായ പ്രമോഷണൽ നിരക്കുകൾ പരിമിതവും റീഫണ്ട് ചെയ്യപ്പെടാത്തതുമാണെന്നും എയർലൈൻ വ്യക്തമാക്കി. യാത്രാക്കൂലി വ്യത്യാസം ബാധകമായേക്കാമെങ്കിലും യാത്രക്കാർക്ക് അവരുടെ ടിക്കറ്റുകൾ റീബുക്ക് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്.

ഈ പ്രത്യേക നിരക്കിൽ ഹാൻഡ്-കാരി ബാഗേജ് അലവൻസ് ഉൾപ്പെടുന്നുണ്ട്. എന്നാൽ മറ്റ് ഫീസുകളായ അഡ്മിൻ നിരക്കുകൾ, ഇന്ധന സർചാർജുകൾ, എയർപോർട്ട് ടെർമിനൽ ഫീസ് എന്നിവ കവർ ചെയ്യുന്നില്ല. മറ്റ് നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. ഓസ്‌ട്രേലിയ, ചൈന, ജപ്പാൻ, സിംഗപ്പൂർ, യുഎഇ എന്നിവയുൾപ്പെടെ 14 രാജ്യങ്ങളിലായി 60-ലധികം ആഭ്യന്തര, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സെബു പസഫിക് സേവനം നൽകുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy