യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. എടവണ്ണ അയിന്തൂര്‍ ചെമ്മല ഷിഹാബുദ്ദീന്‍(46) ആണ് മരിച്ചത്. ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയിരുന്നു. പിന്നീട് സുഹൃത്തുക്കളുടെ റൂമില്‍ ഇരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത എമിറേറ്റ്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിച്ചു. ചൊവ്വാഴ്ച നാട്ടിലേക്ക് പോവാന്‍ ടിക്കറ്റ് എടുത്തിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ

ഭാര്യ: റസീന (അരീക്കോട് മൂര്‍ക്കനാട്), മക്കള്‍: ഫാത്തിമ സിയ (എടവണ്ണ ഐ.ഒ.ഏച്.എസ്.എസ്- പ്ലസ് ടു വിദ്യാര്‍ഥിനി), സെല്ല, സഫ, മര്‍വ. പരേതനായ ചെമ്മല മുഹമ്മദിന്റെ മകനാണ്. മാതാവ്: നഫീസ. സഹോദരങ്ങള്‍: ചെമ്മല മെഹബൂബ്, ചെമ്മല അസീസ്, ചെമ്മല മന്‍സൂര്‍, യാഷിദ്, റജീന അരീക്കോട്, ബുഷ്റ കാരക്കുന്ന്, ജസീല മമ്പാട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy