ദുബായ്: യുഎഇയിലെ ദേശീയദിനത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഈദ് അൽ ഇത്തിഹാദ് അടുത്തിരിക്കെ രാജ്യത്ത് വ്യാജ സന്ദേശങ്ങളും വ്യാപിക്കുന്നുണ്ട്. സൗജന്യ ഇന്റർനെറ്റ് ഡാറ്റ വാഗ്ദാനം ചെയ്തുള്ള സന്ദേശമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതേതുടർന്ന്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സന്ദേശത്തിൽ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും തട്ടിപ്പുകാരുടെ പുതിയ തന്ത്രമാണതെന്നും യുഎഇ ടെലികമ്യൂണിക്കേഷൻ പ്രൊവൈഡറായ എത്തിസാലാത്ത് അറിയിച്ചു. യുഎഇയുടെ 53–ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 53 ജിബി ഡാറ്റ പാക്കേജാണ് വാട്സാപ്പിലൂടെ തട്ടിപ്പുകാർ സൗജന്യമായി വാഗ്ദാനം ചെയ്യുന്നത്. വ്യാജ വാട്ട്സ്ആപ്പ് പോസ്റ്റ് ഇങ്ങനെയാണ്: ‘യുഎഇ 53-ാം ദേശീയ ദിന പ്രത്യേക ഓഫർ: എല്ലാ നെറ്റ്വർക്കുകളിലും 53 ജിബി ലഭ്യമാണ്. എനിക്ക് എന്റേത് ലഭിച്ചു! ഇത് മൂന്ന് മാസത്തേയ്ക്ക് സാധുതയുള്ളതാണ്. ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക’. വ്യാജസന്ദേശത്തിനെതിരെ ടെലികോം മേജർ ഇ & ഇൻസ്റ്റഗ്രാമിൽ മുന്നറിയിപ്പ് നൽകി: ‘ജാഗ്രത പാലിക്കുക – സംശയാസ്പദമായ ലിങ്കുകൾ അവഗണിക്കുക, ക്ലിക്കുചെയ്യുന്നതിന് മുൻപ്പ ഓഫറുകൾ പരിശോധിക്കുക’. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഒരു പോസ്റ്റിലൂടെ ഇക്കാര്യം ഉപയോക്താക്കളെ അറിയിക്കുകയും ചെയ്തു. വ്യാജ ഓഫറുകൾ സൂക്ഷിക്കുക. ക്ലിക്കുചെയ്യുന്നതിന് മുൻപ് എല്ലായ്പ്പോഴും ലിങ്കുകൾ പരിശോധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
ADVERTISEMENT