Advertisment

ഇനി എല്ലാം എളുപ്പം യുഎഇയിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് സന്തോഷ വാർത്ത ഇതാ…

Advertisment

ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇനി മൊബൈലില്‍ എളുപ്പത്തില്‍ പണം അയക്കാം. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇന്ത്യയും യുഎഇയും തമ്മില്‍ യുപിഐ ഇടപാടുകള്‍ സംബന്ധിച്ച കരാര്‍ ഉണ്ടാക്കിയത്. യുഎഇയിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ ഇനി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യമില്ല. നാട്ടിലെ ഫോണ്‍ നമ്പരിലോ യുപി ഐഡിയിലോ പണമയക്കാനുള്ള സൗകര്യം കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് നിലവില്‍ വന്നത്. ബന്ധുക്കള്‍, സ്ഥാപനങ്ങള്‍, സേവനദാതാക്കള്‍ എന്നിവര്‍ക്ക് പണമയക്കാന്‍ ഈ സംവിധാനം ഉപയോഗിക്കാം. ഇതുവഴി ഫോണ്‍പേ, ഭീംപേ, പേടിഎം, ഗൂഗിള്‍പേ എന്നീ ആപ്പുകള്‍ വഴി ഇപ്പോള്‍ പണം നാട്ടിലെ ഫോണ്‍ നമ്പരിലേക്ക് പണമയക്കാം. നാട്ടിലുള്ള എന്‍ആര്‍ഐ അല്ലെങ്കില്‍ എന്‍ആര്‍ഒ ബാങ്ക് അക്കൗണ്ടില്‍ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) പൂര്‍ത്തീകരിക്കുകയാണ് ഇതിനായുള്ള ആദ്യത്തെ കടമ്പ. അക്കൗണ്ട് ഉടമയുടെ യുഎഇയിലെ ഫോണ്‍ നമ്പരും അക്കൗണ്ടില്‍ ചേര്‍ക്കണം. ഇത് ചെയ്തുകഴിഞ്ഞാല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ബാങ്ക് വിവരങ്ങളും ഫോണ്‍ നമ്പരും നല്‍കണം. യുഎഇയിലുള്ള പ്രവാസികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഈ സൗകര്യമുള്ളത്. നിലവില്‍ ഇന്ത്യയിലെ 12 ബാങ്കുകളാണ് യുഎഇയില്‍ നിന്ന് യുപിഐ ഇടപാടിന് സംവിധാനമുള്ളത്. ഫെഡറല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, കനറാ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഡിബിഎസ് ബാങ്ക്, ഇക്വിറ്റാസ് സ്മാള്‍ ഫിനാന്‍സ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ബാങ്ക്, ഇന്റസ് ഇന്‍ഡ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയാണിത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Advertisment

android https://play.google.com/store/apps/details?id=com.phonepe.app&hl=en_IN

ios : https://apps.apple.com/in/app/phonepe-secure-payments-app/id1170055821

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group