ദുബായ്: കോരിച്ചൊരിയുന്ന മഴയത്ത് സംഗീതം ശ്രവിച്ചിട്ടുണ്ടോ… ഇല്ലെങ്കില്‍ ദുബായിലെ ഓപ്പറയില്‍ ചെന്നോളൂ. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെ ഏത് ദിവസവും സംഗീതനിശ കാണാം. ‘സിങ്ഇന് ഇന്‍ ദി റെയ്ന്‍’ എന്ന സംഗീതഷോയ്ക്ക് വൈകാതെ തന്നെ ടിക്കറ്റെടുത്തോളു. 340 യുഎഇ ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. പ്രണയത്തിന്റെയും അവിസ്മരണീയമായ മെലഡികളുടെയും സായാഹ്നത്തിനായി ‘ഗുഡ് മോര്‍ണിങ്’, ഐതിഹാസികമായ ‘സിംഗിന് ഇന്‍ ദ റെയിന്‍’ തുടങ്ങിയ കാലാതീതമായ ക്ലാസിക്കുകളും ആസ്വദിക്കാം. ഹോളിവുഡിൻ്റെ സുവർണ്ണ കാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോകും. എല്ലാ രാത്രിയും സ്റ്റേജില്‍ ലൈവായി മഴ പെയ്യുന്നത് ഈ മനോഹരമായ ഷോയില്‍ അനുഭവിക്കാം. സൈമണ്‍ ഹിഗ്ലെറ്റിന്റെതാണ് സെറ്റ് ഡിസൈന്‍ ചെയ്തത്. 14,000 ലിറ്ററിലധികം വെള്ളം സ്റ്റേജില്‍ എല്ലാ രാത്രിയും പെയ്യിക്കും. ഇന്റര്െവല് ഉള്‍പ്പെടെ രണ്ട് മണിക്കൂറും 40 മിനിറ്റും ആയിരിക്കും ഈ ഷോയുടെ സമയം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Related Posts
Mental Health Challenges for Expats പ്രവാസികളിൽ വിഷാദരോഗം വർധിക്കുന്നുണ്ടോ? ഏകാന്തതയും കുടുംബത്തിൽ നിന്നുള്ള അകൽച്ചയും വെല്ലുവിളിയാകുന്നു, പരിഹാരമുണ്ട്
What Expats Need to Do to Buy a Home in Gulf Countries വിദേശത്ത് വീട് വാങ്ങാൻ ആഗ്രഹമുണ്ടോ? ഗൾഫ് രാജ്യങ്ങളിൽ സ്വന്തമായി വീട് വാങ്ങാൻ പ്രവാസികൾ ചെയ്യേണ്ടത്
Free Medical Camp in Qatar സൗജന്യമായി ആരോഗ്യ പരിശോധന, ഡോകടറുടെ നിർദ്ദേശങ്ങളും കേൾക്കാം;ഖത്തറിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
ADVERTISEMENT