അബുദാബി: രാജ്യത്തെ സേവിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി യുഎഇ അനുസ്മരണ ദിനം കൊണ്ടാടുന്നു. രക്തസാക്ഷി ദിനമെന്നും ഈ ദിനം അറിയപ്പെടുന്നു. എല്ലാ വർഷവും നവംബർ 30 നാണ് രാജ്യത്ത് അനുസ്മരണ ദിനം ആചരിക്കുന്നത്. ഈ സന്ദർഭം പലപ്പോഴും ദേശീയ ദിന വാരാന്ത്യ ആഘോഷങ്ങളുമായി ഒത്തുചേർന്ന് ആചരിക്കാറുമുണ്ട്. ഡിസംബർ 2 നാണ് യുഎഇയിൽ ദേശീയ ദിനം ആഘോഷിക്കുന്നത്. 2015 ലാണ് ആദ്യമായി അനുസ്മരണ ദിനം അടയാളപ്പെടുത്തിയത്. അന്തരിച്ച പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് ഈ ദിനം പ്രഖ്യാപിച്ചത്. സാധാരണയായി എല്ലാ വർഷവും പകൽ 11 മണിക്ക് ഒരു മിനിറ്റ് മൗനാചരണം നടത്തും. യുഎഇ പതാക ഉയർത്തിയ സ്ഥലങ്ങളിൽ അത് പകുതി താഴ്ത്തിയത് കാണാനായി പലരും ഒത്തുകൂടും. പതാക ചടങ്ങുകൾ നടക്കുന്ന വേദികളിൽ രാവിലെ 11.01 ന് ദേശീയ ഗാനം ഇഷി ബിലാദി ആലപിക്കും. 1971-ൽ യുഎഇ രൂപീകരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് സലിം സുഹൈൽ ബിൻ ഖാമിസ് അൽ ദഹ്മാനി അന്തരിച്ചത് നവംബർ 30 നാണ്. എല്ലാ വർഷവും ആരംഭിക്കുമ്പോൾ യുഎഇ ആ വർഷത്തെ പൊതുഅവധി ദിനങ്ങൾ അറിയിക്കാറുണ്ട്. എന്നാൽ, 2024 ലെ കലണ്ടറിൽ അനുസ്മരണ ദിനം ഒരു അവധി ദിവസമായി നീക്കിവച്ചിട്ടില്ല. ഈ വർഷം യുഎഇ അനുസ്മരണ ദിനം ശനിയാഴ്ച ആയതിനാൽ വാരാന്ത്യത്തിൻ്റെ ഭാഗമാണ്. ഭൂരിഭാഗം പേർക്കും അവധി ആയിരിക്കും. കൂടാതെ, ഡിസംബർ 2 തിങ്കളാഴ്ച, 3 ചൊവ്വാഴ്ച യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പൊതു അവധി ദിവസങ്ങൾക്ക് തൊട്ടുമുൻപ് വരുന്നതിനാൽ ഭൂരിഭാഗം പേരും നാല് ദിവസത്തെ അവധി ആസ്വദിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT