കുവൈറ്റിൽ മലയാളികളടക്കമുള്ളവർ താമസിക്കുന്ന മംഗഫിലെ ഫ്ലാറ്റിൽ തീപിടുത്തം. മരിച്ചവരുടെ എണ്ണം 40 കടന്നു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ നില ഗുരുതരമായി തുടരുന്നു. 42 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. ഫ്ലാറ്റിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു. പൊള്ളലേറ്റും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് തീപടർന്നത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി ഗ്രൂപ്പിന്റെ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ താഴെ നിലയിൽ സംഭരിച്ച ഗ്യാസ് സിലിണ്ടറുകളാണ് അപകടത്തിനു കാരണമായതെന്ന് ഫയർഫോഴ്സ് വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തര മന്ത്രി ഫഹദ് അൽ യൂസുഫ് അപകട സ്ഥലം സന്ദർശിച്ചു.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
കുവൈറ്റിൽ മലയാളികളടക്കമുള്ളവർ താമസിക്കുന്ന ഫ്ലാറ്റിൽ തീപിടുത്തം; 40 മരണം, മരിച്ചവരിലേറെയും മലയാളികൾ
Advertisment
Advertisment