പുക്കളുടെ വിസ്മയലോകമായ ദുബായ് മിറാക്കിൾ ഗാർഡൻ (ഡിഎംജി) ഫാമിലി തീം പാർക്ക് സീസൺ 13-ന് ഇന്നലെ തുടക്കം കുറിച്ചു. അതേസമയം, യുഎഇനിവാസികൾക്ക് ഗാർഡനിലേക്കുള്ള പ്രവേശന നിരക്ക് കുറച്ചതായി അധികൃതർ വ്യക്തമാക്കി. എമിറേറ്റ്‌സ് ഐഡി കാണിച്ച് മുതിർന്നവർക്കും കുട്ടികൾക്കും 60 ദിർഹത്തിന് പൂക്കൾ പൂത്തുലയുന്ന പാർക്കിലേക്ക് പ്രവേശിക്കാം. കഴിഞ്ഞ വർഷത്തെ ടിക്കറ്റ് നിരക്കായ 65 ദിർഹത്തിൽ നിന്ന് 5 ദിർഹം കുറച്ചു. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പങ്കെടുക്കാം. എന്നാൽ, വിനോദസഞ്ചാരികൾക്കും യുഎഇ ഇതര താമസക്കാർക്കും ടിക്കറ്റ് നിരക്ക് 5 ദിർഹം വർദ്ധിച്ചു. ഇപ്പോൾ മുതിർന്നവർക്ക് 100 ദിർഹവും കുട്ടികൾക്ക് 85 ദിർഹവുമാണ്. മൂന്ന് വയസ്സിന് താഴെയുള്ളവർക്കും യുഎഇ നിവാസികൾ അല്ലെങ്കിലും സൗജന്യമാണ്. ഇന്നലെ (സെപ്റ്റംബർ 28) മുതൽ ഓൺലൈൻ ബുക്കിംഗ് സ്വീകരിച്ച് തുടങ്ങുമെന്ന് ഡിഎംജി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായി വിശേഷിപ്പിക്കപ്പെടുന്ന DMG ഓരോ വർഷവും 120 ഇനങ്ങളിലുള്ള 150 ദശലക്ഷത്തിലധികം പ്രകൃതിദത്ത പൂക്കൾ പ്രദർശിപ്പിക്കുന്നു. സ്‌മർഫ്‌സ്(Smurfs) പോലുള്ള ജനപ്രിയ പരിപാടികളിൽ നിന്നും പ്രശസ്ത കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഉദ്യാനത്തിന് വ്യത്യസ്ത തീമുകൾ നൽകിയിരിക്കുന്നത്. 5 ലക്ഷത്തിലേറെ പുഷ്‌പങ്ങളും സസ്യങ്ങളും കൊണ്ട് നിർമിച്ച എമിറേറ്റ്‌സ് എ380-ന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് രൂപമാണ് ദുബായ് മിറാക്കിൾ ഗാർഡന്റെ ഏറ്റവു വലിയ ആകർഷണങ്ങളിലൊന്ന്. തിങ്കൾ മുതൽ വെള്ളി വരെ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പാർക്ക് പ്രവർത്തിക്കുക. കൂടാതെ വാരാന്ത്യങ്ങളിലും (ശനി, ഞായർ) പൊതു അവധി ദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 11 വരെയും തുറന്നിരിക്കും. ദുബായ് ലാൻഡിൽ സ്ഥിതി ചെയ്യുന്ന ദുബായ് മിറാക്കിൾ ഗാർഡൻ 2013 ഫെബ്രുവരി 14 വാലൻ്റൈൻസ് ദിനത്തിലാണ് ആദ്യമായി തുറന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Related Posts
Qatar Rail Wins International Award ആഗോള പുരസ്കാരം നേടി ഖത്തർ റെയിൽ; വേൾഡ്വൈഡ് ഓപ്പറേറ്റർ ഓഫ് ദ ഇയർ ബഹുമതി
974 Beach to Host Fun Festival on October 16 ഖത്തറിലെ 974 ബീച്ചിൽ ഒക്ടോബർ 16ന് വിനോദോത്സവം; കുട്ടികൾക്കായി വിവിധ പരിപാടികൾ, പ്രവേശന നിരക്കുകൾ ഇങ്ങനെ
Qatar Urges Motorists to Give Way to Emergency Vehicles ഖത്തറിൽ അടിയന്തര വാഹനങ്ങൾക്ക് വഴിയൊരുക്കണം; വാഹനമോടിക്കുന്നവർക്ക് നിർദേശവുമായി ആഭ്യന്തര മന്ത്രാലയം
Qatar’s National Digital Safety Initiative സൈബർ ഭീഷണികളെ തിരിച്ചറിയാൻ സമൂഹത്തെ പ്രാപ്തരാക്കുക ലക്ഷ്യം; ശ്രദ്ധേയമായി ഖത്തറിന്റെ ദേശീയ ഡിജിറ്റൽ സുരക്ഷാ പദ്ധതി
ADVERTISEMENT