Advertisment

വമ്പൻ തൊഴിലവസരം!!! ഈ വർഷം 15000 പേർക്ക് ജോലി നൽകുമെന്ന് ഈ വിമാനക്കമ്പനി

Advertisment

വമ്പൻ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. ദുബായിലും രാജ്യത്തിനു പുറത്തുള്ള മറ്റ് ഓഫിസുകളിലുമായി 15000 ത്തോളം തൊഴിലവസരങ്ങളാണ് ഉദ്യോ​ഗാർത്ഥികൾക്കായി തുറന്നിട്ടിരിക്കുന്നത്. പുതിയ നിയമനങ്ങൾ എയർലൈൻസിന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണെന്ന് ഗ്രൂപ്പ് ഓപ്പറേഷൻ എക്സിക്യൂട്ടിവ് ചെയർമാൻ ആദിൽ അൽ രിദ അറിയിച്ചു. എമിറേറ്റ്സ് സർവ്വീസുകൾ പൂർണമായും മക്തൂം എയർ പോർട്ടിലേക്ക് ഷിഫ്റ്റ് ചെയ്യുമ്പോൾ കൂടുതൽ ജീവനക്കാരെ ആവശ്യമാണ്. 10 ലക്ഷം ചതുരശ്ര മീറ്ററിലാണ് മക്തൂം വിമാനത്താവളത്തിൽ എമിറേറ്റ്സിന്റെ ടെർമിനലും ഓഫിസ് സമുച്ചയവും പണിയുന്നത്. ഇതിൻ്റെ നിർമാണ ചെലവ് 9.50 കോടി ഡോളറാണ്. പല ഘട്ടങ്ങളിലായാണ് ഇനതിന്റെ നിർമ്മാണം കഴിയുക. ആദ്യഘട്ടം പൂർത്തിയാകാൻ ഏകദേശം 4 വർഷമെടുക്കും. എല്ലാ സേവനങ്ങളും ഒരിടത്തു ലഭിക്കുന്ന ലോകത്തിലെ ഏക എയർലൈൻ കേന്ദ്രമായിരിക്കും അൽ മക്തൂമിലേത്. എമിറേറ്റ്സിൽ ജോലി ചെയ്യുന്നത് 1,12,406 ജീവനക്കാരാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം ജീവനക്കാരുടെ എണ്ണത്തിൽ 10 ശതമാനം വർധനയുണ്ടായി. 18 രാജ്യങ്ങളിലെ 26 നഗരങ്ങളിൽ തൊഴിൽ നിയമനത്തിനായുള്ള ക്യാംപെയ്ൻ സംഘടിപ്പിക്കുന്നുണ്ട്. നിലവിൽ 4400 പൈലറ്റുമാരാണ് ജോലി ചെയ്യുന്നത്. ഈ വർഷം അവസാനിക്കുമ്പോഴേക്കും പുതിയതായി 5000 കാബിൻ ക്രൂവിന് കൂടി നിയമനം നൽകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group