സിനിമ താരം നിവിൻ പോളിക്കെതിരെ യുവതി നൽകിയ പരാതിയിൽ പൊരുത്തക്കേടുകൾ ഉള്ളത് കൊണ്ട് വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. 2023 നവംബർ, ഡിസംബർ മാസങ്ങളിൽ ദുബായിലെ ഹോട്ടലിൽ പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. ഈ മാസങ്ങളിൽ യുവതി കേരളത്തിലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിൽ വ്യക്തത വരുത്താൻ യാത്രാ രേഖകൾ പരിശോധിക്കും. ഹോട്ടൽ അധികൃതരിൽ നിന്നും വിവരം ശേഖരിക്കും. 2021ന് ശേഷം നിവിൻ ഈ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോൾ പൊലീസ് അന്വേഷണം നടത്തി ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. നിവിൻ പോളിയടക്കം 6 പേർക്ക് എതിരെയാണ് ഊന്നുകൽ പൊലീസ് കേസെ് എടുത്തത്. നിവിൻ 6–ാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാനിർമാതാവ് തൃശൂർ സ്വദേശി എ കെ സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണു മറ്റു പ്രതികൾ. കഴിഞ്ഞ നവംബറിൽ യൂറോപ്പിൽ ‘കെയർ ഗിവറായി’ ജോലി വാഗ്ദാനം ചെയ്തു. അതു നടക്കാതായപ്പോൾ സിനിമാക്കാരുമായി ബന്ധമുണ്ടെന്നും സിനിമയിൽ അവസരം നൽകാമെന്നും പറഞ്ഞു ശ്രേയ ദുബായിലെത്തിച്ചെന്നും അവിടെ ഹോട്ടൽ മുറിയിൽ മറ്റു പ്രതികൾ പീഡിപ്പിച്ചെന്നുമാണു യുവതിയുടെ മൊഴി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ കേസ് നൽകിയിരിക്കുന്നത്. ഇതേ സംഘം സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നു കാട്ടി ഒരു മാസം മുൻപു യുവതി ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് കേസെടുത്തിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു നൽകിയ പീഡനപരാതിയെ തുടർന്നാണ് ഇപ്പോഴത്തെ നടപടി. പീഡനാരോപണം കള്ളമാണെന്നും അങ്ങനെയൊരു പെൺകുട്ടിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നും നിവിൻ പോളി മാധ്യമങ്ങളുടെ മുന്നിൽ വന്ന് വ്യക്തമാക്കിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Home
news
ദുബായിൽ പീഡിപ്പിച്ചെന്ന് പറഞ്ഞ ദിവസങ്ങളിൽ യുവതി കേരളത്തിൽ; നിവിൻ ആ ഹോട്ടലിൽ താമസിച്ചിട്ടില്ല; വിശദമായ അന്വേഷണത്തിന് പൊലീസ്
Related Posts
UFC Fight Night Tickets Now on Sale പോരാട്ടത്തിന് ഏതാനും നാളുകൾ; ഖത്തറിൽ UFC ഫൈറ്റ് നൈറ്റ് ടിക്കറ്റുകൾ വിൽപ്പനയ്ക്ക്
Specialized Clinic for Cancer Patients ഖത്തറിൽ കാൻസർ രോഗികൾക്കായി പ്രത്യേക ക്ലിനിക് ആരംഭിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷൻ
Community College of Qatar to Launch AI and Digital Media ഖത്തറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ മീഡിയ മേഖലകളിൽ പുതിയ ഡിപ്ലോമ കോഴ്സുകൾ
Qatar’s Legal and Real Estate Services ഖത്തറിലെ നിയമ, റിയൽ എസ്റ്റേറ്റ് സേവനങ്ങളിൽ ഡിജിറ്റൽ പരിഷ്കാരം; 97% സേവനങ്ങളും ഓൺലൈനിൽ
ADVERTISEMENT