ചെന്നൈയിലെ ജാഫർഖാൻപേട്ടിൽ തമിഴ് നടി രേഖ നായരുടെ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയയാള്‍ മരിച്ചു. അണ്ണൈസത്യ നഗർ സ്വദേശിയായ 55കാരന്‍ മഞ്ചൻ ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മഞ്ചനെ ഉടനടി ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗിണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത് . ഈ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മഞ്ചനെ ഇടിച്ചത് തമിഴ് നടി രേഖ നായരുടെ കാറാണെന്ന് കണ്ടെത്തിയത്. തുടർന്ന്, ഡ്രൈവർ പാണ്ടിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കാർ പിടിച്ചെടുക്കുകയും ചെയ്തു. ചൊവ്വാഴ്ച്ച രാത്രിയായിരുന്നു ജാഫർഖാൻപേട്ടില്‍ അപകടം നടന്നത്. അപകടം നടക്കുമ്പോള്‍ മഞ്ചന്‍ മദ്യലഹരിയില്‍ റോഡരികില്‍ കിടക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Related Posts
Qatar High-Beam Traffic Rules ഖത്തറിൽ ഹൈബീം ലൈറ്റുകളുടെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ്; നിയമലംഘകർക്ക് തടവും പിഴയും
QatarEnergy Solar Power Plant in Lebanon ലെബനനിൽ വൻ സൗരോർജ നിലയം സ്ഥാപിക്കാൻ ഖത്തർ എനർജി; ഊർജ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷ