ആഗോളതലത്തിൽ സ്വർണവില ഒരു ശതമാനം ഇടിഞ്ഞു. വ്യാഴാഴ്ച വിപണികളാരംഭിക്കുമ്പോൾ ദുബായിലും സ്വർണവിലയിൽ മാറ്റമുണ്ടായി. 24K വേരിയൻ്റ് ഗ്രാമിന് അര-ദിർഹം കുറഞ്ഞ് ഗ്രാമിന് 297 ദിർഹത്തിലും 22K, 21K, 18K എന്നിവ ഗ്രാമിന് യഥാക്രമം 275.0, 266.25 ദിർഹം, 228.25 ദിർഹം എന്നിങ്ങനെയാണ് വ്യാപാരം ആരംഭിച്ചത്. ആഗോളതലത്തിൽ, സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.17 ശതമാനം ഉയർന്ന് 2,453.67 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ജൂലൈയിൽ യുഎസ് ഉപഭോക്തൃ വില വീണ്ടും ഉയർന്നെന്ന കണക്കുകളെ തുടർന്നാണ് ആഗോളതലത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടായത്. യുഎസ് ഉപഭോക്തൃ വില സൂചിക 0.2 ശതമാനമാണ് വർധിച്ചത്. അടുത്ത മാസം യുഎസ് ഫെഡറൽ റിസർവിൽ നിന്ന് ഗണ്യമായി നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Related Posts
Tesla Flying Roadster : പറക്കും കാർ അവതരിപ്പിച്ച് ടെസ്ല; റോക്കറ്റ് സാങ്കേതികവിദ്യയുമായി പുതിയ റോഡ്സ്റ്റർ
Qatar High-Beam Traffic Rules ഖത്തറിൽ ഹൈബീം ലൈറ്റുകളുടെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ്; നിയമലംഘകർക്ക് തടവും പിഴയും
QatarEnergy Solar Power Plant in Lebanon ലെബനനിൽ വൻ സൗരോർജ നിലയം സ്ഥാപിക്കാൻ ഖത്തർ എനർജി; ഊർജ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷ