ഗൾഫിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയുൾപ്പെടെ നാലുപേർ മരിച്ചു. സൗദിയിലെ അൽബാഹ-തായിഫ് റോഡിലാണ് അപകടമുണ്ടായത്. കോഴിക്കോട് ചക്കിട്ടപാറ സ്വദേസിയായ ജോയൽ തോമസും (28), ഉത്തർപ്രദേശ്, സുഡാൻ, ബംഗ്ലാദേശ് സ്വദേശികളായ മറ്റു മൂന്നുപേരുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽപ്പെട്ടവരെല്ലാം ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ ജോലിക്കാരാണ്. ഒരു പരിപാടി കഴിഞ്ഞ് സാധനങ്ങളുമായി മടങ്ങിവരുന്നതിനിടെയാണ് അപകടം. ഇവർ സഞ്ചരിച്ച ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ അൽബഹാർ ആശുപത്രി മോർച്ചറിയിൽ. ജോയൽ തോമസിന്റെ പിതാവ്: തോമസ് (ജോസുകുട്ടി). മാതാവ്: മോളി. സഹോദരൻ: ജോജി.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT