അവധിക്കായി നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി എയർപോർട്ടിൽ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ശിഹാബ് (38) ആണ് ദമ്മാം എയർപോർട്ടിൽ വെച്ച് മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് 12 നുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് അവധിക്കായി പോകുന്നതിന് എയർപോർട്ടിൽ എത്തിയ ശിഹാബ് എമിഗ്രേഷനിൽ എത്തി പാസ്പോർട്ട് പരിശോധിച്ചപ്പോൾ എക്സിറ്റ് റീ എൻട്രി വിസ റെഡിയായിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് സ്‌പോൺസറെ വിളിച്ച് റീ എൻട്രി ശരിയാക്കി വരാൻ എമിഗ്രേഷൻ ഓഫീസർ നിർദേശിച്ചതിനെ തുടർന്ന് പുറത്തേക്കിറങ്ങിയതായിരുന്നു ശിഹാബ്. ഇതിനിടയിൽ എയർപോർട്ടിൻറെ രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നാട്ടിലേക്ക് വരുന്ന വിവരം വരുന്നതിന് തലേ ദിവസം ഭാര്യയെ വിളിച്ചു അറിയിച്ചിരുന്നതായും മറ്റ് ഒരു വിഷയങ്ങളും മാനസിക പ്രശ്നങ്ങളും ശിഹാബിനുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ദമ്മാമിലെ സാമൂഹ്യ പ്രവർത്തകനും കെഎംസിസി നേതാവുമായ ഇദ്ദേഹത്തിൻ്റെ ഭാര്യാസഹോദരൻ ഇഖ്ബാൽ ആനമങ്ങാട് പറഞ്ഞു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ഹുസ്സൈൻ നിലമ്പൂരിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭാര്യയും രണ്ടു കുട്ടികളും നാട്ടിലാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Home
news
നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി എയർപോർട്ടിൽ മരിച്ചു; രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടിയതെന്ന് റിപ്പോർട്ട്
Related Posts
Qatar’s Legal and Real Estate Services ഖത്തറിലെ നിയമ, റിയൽ എസ്റ്റേറ്റ് സേവനങ്ങളിൽ ഡിജിറ്റൽ പരിഷ്കാരം; 97% സേവനങ്ങളും ഓൺലൈനിൽ
Qatar Makes Progress in Employment Visa Procedures ഖത്തറിൽ തൊഴിൽവിസ നടപടികളിൽ മുന്നേറ്റം; തൊഴിലാളികളുടെ സംരക്ഷണത്തിന് കർശന വ്യവസ്ഥകൾ
Qatar Steps Up Efforts to Promote Elderly Welfare വയോജനക്ഷേമത്തിന് ഖത്തറിന്റെ കരുതൽ; മുതിർന്നവരുടെ അനുഭവസമ്പത്ത് പുതുതലമുറയിലേക്ക് പകരാൻ വിവിധ പദ്ധതികൾ
Infection Prevention Awareness Programmes ഖത്തറിൽ അണുബാധ പ്രതിരോധ വാരാചരണത്തിന് PHCC; ഒക്ടോബർ 18 മുതൽ 24 വരെ വിവിധ പരിപാടികൾ
ADVERTISEMENT