വ്യാഴാഴ്ച പുലർച്ചെ അൽ ദൈദ് ഫോർട്ടിലെ പൈതൃക ഗ്രാമത്തിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി കടകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. ആളപായമില്ല. തീ നിയന്ത്രണവിധേയമാക്കിയതായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ കേണൽ സാമി അൽ നഖ്ബി അറിയിച്ചു. പുലർച്ചെ 3:14 നാണ് തീപിടുത്തത്തെ കുറിച്ച് ഓപ്പറേഷൻ റൂമിൽ അറിയിപ്പ് ലഭിച്ചത്. ഉടൻ തന്നെ സിവിൽ ഡിഫൻസ് ടീമുകളെത്തി തീയണച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
Doha Film Institute Selects 22 Films ദോഹ ഫിലിം ഫെസ്റ്റിവൽ: അന്താരാഷ്ട്ര ഹ്രസ്വചിത്ര മത്സരത്തിലേക്ക് 22 സിനിമകൾ തിരഞ്ഞെടുത്തു
Homes Must Be Repaired Ahead of the Rainy Season മഴക്കാലത്തിന് മുന്നോടിയായി വീടുകളും കെട്ടിടങ്ങളും സുരക്ഷിതമാക്കണം; ഖത്തർ നിവാസികൾക്ക് നിർദേശം
Qatar Warns Against GastroZero Phyto Fiber Drink എന്താണ് ഗ്യാസ്ട്രോ സീറോ സ്ലിമ്മിങ് പ്രൊഡക്ട്? ആരോഗ്യത്തിന് അപകടമെന്ന് ഖത്തർ മന്ത്രാലയം പറയാൻ കാരണമിതാണ്