റിപ്പയർ, വാറണ്ടി നയങ്ങളിൽ മാറ്റം വരുത്തി ആപ്പിൾ. ഐഫോണുകളുടെയും ആപ്പിൾ വാച്ചുകളുടേയും റിപ്പയർ, വാറണ്ടി നയങ്ങളിലാണ് കമ്പനി മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ നയം അനുസരിച്ച് ചെറിയ പൊട്ടലുകൾക്ക് സ്റ്റാന്റേർഡ് വാറണ്ടി ലഭിക്കില്ല. പകരം അത്തരം അറ്റകുറ്റപ്പണികൾ ‘ആക്‌സിഡന്റൽ ഡാമേജ്’ വിഭാഗത്തിലാണ് പരിഗണിക്കുക. അങ്ങനെ വരുമ്പോൾ അറ്റകുറ്റപ്പണിക്ക് അധിക പണം നൽകണം. അതായത്, വീഴുകയോ മറ്റെന്തെങ്കിലും ആഘാതം ഏൽക്കുകയോ ചെയ്യാതെ ഉണ്ടാവുന്ന നേർത്ത പൊട്ടലുകൾക്ക് നേരത്തെ കമ്പനി വാറണ്ടി അനുവദിച്ചിരുന്നു. ഫോണിന്റെ സ്‌ക്രീനിൽ ഉണ്ടാവുന്ന ചെറിയ പൊട്ടലുകൾ സ്റ്റാന്റേർഡ് വാറണ്ടിക്ക് കീഴിൽ സൗജന്യമായി ഫോൺ റിപ്പയർ ചെയ്തുതരുമായിരുന്നു. എന്നാലിനി അത് ലഭിക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഐഫോണുകൾക്കും, ആപ്പിൾ വാച്ചുകൾക്കുമാണ് ഇത് ബാധകമാകുക. അതേസമയം ഐപാഡുകൾക്കും, മാക്ക് കംപ്യൂട്ടറുകൾക്കും വാറണ്ടി നയത്തിൽ മാറ്റമില്ല. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
ആപ്പിൾ ഉപകരണങ്ങൾ വാങ്ങുന്നവർ ശ്രദ്ധിക്കണം; റിപ്പയർ, വാറണ്ടിയിലെ ഈ മാറ്റം
Advertisment
Advertisment